വാർത്താനോട്ടം

Advertisement

2025 ഫെബ്രുവരി 14 വെള്ളി

BREAKING NEWS

❤️ഇന്ന് ലോക പ്രണയ ദിനം, എല്ലാ പ്രണയിതാക്കൾക്കും ന്യൂസ് അറ്റ് നെറ്റിൻ്റെ വാലൻറ്റെയ്ൻസ് ഡേ ആശംസകൾ❤️

👉മസ്തകത്തിൽ മുറിവേറ്റ കാട്ടാന അതിരപ്പള്ളി കാലടി പ്ലാൻറ്റേഷനിൽ. പിടികൂടി ചികിത്സ നൽകും.

👉കാട്ടാക്കട കുറ്റിച്ചലിൽ പ്ലസ് വൺ വിദ്യാർത്ഥി ബെൻസൺ എബ്രഹാം
സ്ക്കൂളിൽ തൂങ്ങി മരിച്ച നിലയിൽ.
ഇന്ന് സ്കൂളിൽ പ്രോജക്ട് സമർപ്പിക്കേണ്ടതായിരുന്നു.

👉സിനിമാ സമരത്തിൽ പുന:രാലോചനയ്ക്ക് നിർമ്മാതാക്കളുടെ സംഘടന

👉ആലപ്പുഴയിൽ സഹപാഠിയായ 16 കാരി പ്ലസ് വൺ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത 18 കാരൻ വിദ്യാർത്ഥി ശ്രീ ശങ്കർ അറസ്റ്റിൽ

👉കൊയിലാണ്ടിയിൽ ആന ഇടഞ്ഞത് സംഭവം: പ്രാഥമിക റിപ്പോർട്ട് ഇന്ന് സമർപ്പിക്കും.

👉തുടർച്ചയായ കരിമരുന്ന് പ്രയോഗം ആന ഇടയാൻ കാരണമായന്ന് ദൃക്സാക്ഷികൾ

🌴 കേരളീയം🌴

🙏കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ഉത്സവത്തിനിടെ ആനയിടഞ്ഞ് 3 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കുറുവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി, കൊയിലാണ്ടി സ്വദേശി രാജന്‍ എന്നിവരാണ് മരിച്ചത്.

🙏പാതിവില തട്ടിപ്പില്‍ അന്വേഷണം ഏറ്റെടുത്തതിന് പിന്നാലെ പ്രതി അനന്തു കൃഷ്ണന്റെ സ്ഥാപനങ്ങളില്‍ റെയ്ഡുമായി ക്രൈംബ്രാഞ്ച്. കൊച്ചിയിലെ ഓഫീസുകളിലാണ് വിശദമായ പരിശോധന. തട്ടിപ്പിന് കുടുംബശ്രീയെയും ഉപയോഗിച്ചതായി അന്വേഷണ സംഘം കണ്ടെത്തി.

🙏 കലൂര്‍ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ വീണ് പരിക്കേറ്റ ഉമ തോമസ് എംഎല്‍എ ആശുപത്രി വിട്ടു. 46 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് ഡിസ്ചാര്‍ജ്. ഡിസംബര്‍ 29നാണ് എംഎല്‍എ വീണ് പരിക്കേല്‍ക്കേറ്റത്.ആശുപത്രിയില്‍ നിന്നും ഓണ്‍ലൈനായി പൊതുപരിപാടിയില്‍ ഉമ തോമസ് എംഎല്‍എ പങ്കെടുത്തിരുന്നു.

🙏വലിയ അപകടത്തില്‍ നിന്നാണ് കരകയറിയതെന്നും എല്ലാവരും ചേര്‍ത്തുനിര്‍ത്തിയെന്നും കരുതലിന് നന്ദിയുണ്ടെന്നും ഉമ തോമസ് എംഎല്‍എ. കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉമ തോമസ് എംഎല്‍എ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തശേഷം സംസാരിക്കുകയായിരുന്നു.

🙏 സൗദിയിലെ റിയാദ് ഇസ്‌കാനിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട കേസ് വീണ്ടും കോടതി മാറ്റിവെച്ചു. ഏത് ദിവസത്തേക്കാണ് മാറ്റിയിരിക്കുന്നത് എന്ന വിവരം പിന്നാലെ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്.

🙏 വരും നാളുകളില്‍ കര്‍ഷകര്‍ക്കും വിവിധ പരിശീലനങ്ങള്‍ നല്‍കുന്നതിനുള്ള കേന്ദ്രമായി ‘സമേതി’യെ (സ്റ്റേറ്റ് അഗ്രികള്‍ച്ചര്‍ മാനേജ്മെന്റ് ആന്‍ഡ് എക്സ്റ്റന്‍ഷന്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്) മാറ്റുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. കാര്‍ഷിക മേഖലയിലെ ഒരു സെന്റര്‍ ഓഫ് എക്സല്ലെന്‍സ് എന്ന തരത്തില്‍ രൂപം കൊടുത്തിട്ടുള്ള സ്ഥാപനമാണ് സമേതിയെന്ന് മന്ത്രി പറഞ്ഞു.

🙏 പെരിന്തല്‍മണ്ണ പുലാമന്തോളില്‍ 10 കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിലായി. പശ്ചിമ ബംഗാള്‍ സ്വദേശിയായ ദേബ് കുമാര്‍ ബിശ്വാസ് (32) ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.

🙏 കൊച്ചിയിലെ കയര്‍ബോര്‍ഡ് ജീവനക്കാരി ജോളി മധുവിന്റെ മരണം അന്വേഷിക്കുന്ന കേന്ദ്ര സംഘം കൊച്ചി കയര്‍ബോര്‍ഡ് ആസ്ഥാനത്ത് എത്തി. ജോളി മധുവിന്റെ സഹപ്രവര്‍ത്തകരുടെയും ജീവനക്കാരുടെ മൊഴിയെടുത്ത് 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കും.

🙏 ചേര്‍ത്തലയിലെ വീട്ടമ്മ സജിയുടെ മരണത്തില്‍ ഭര്‍ത്താവ് സോണിക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് പൊലീസ്. കസ്റ്റഡിയിലുള്ള സോണിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. സജിയുടെ തലയ്ക്ക് പിന്നില്‍ ചതവും തലയോട്ടിയില്‍ പൊട്ടലുമുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്.

🙏 കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നാല് കോടിയിലേറെ രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. തായ്ലാന്റില്‍ നിന്നും വന്ന പഞ്ചാബ് സ്വദേശിയുടെ പക്കല്‍ നിന്നാണ് 15 കിലോയോളം കഞ്ചാവ് കസ്റ്റംസ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കസ്റ്റംസ് പരിശോധന.

🇳🇪 ദേശീയം 🇳🇪

🙏മണിപ്പൂരില്‍ രാഷ്രപതി ഭരണം ഏർപ്പെടുത്തി കൊണ്ട് വിജ്ഞാപനമിറക്കി

🙏വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ രണ്ട് സ്ത്രീകളെ ശരീരത്തില്‍ ഒളിപ്പിച്ച മയക്കുമരുന്ന് ശേഖരവുമായി ദില്ലി അന്താരാഷ്ട്ര വിമാനത്തില്‍ പിടികൂടി. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കസ്റ്റംസാണ് ഇരുവരെയും നിരീക്ഷിച്ചത്.

🙏 സ്‌കൂളില്‍ പോകാന്‍ അമ്മയ്ക്കൊപ്പം ബസ് കാത്തുനില്‍ക്കുകയായിരുന്ന ആറ് വയസുകാരനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം തട്ടിക്കൊണ്ടു പോയി. മദ്ധ്യപ്രദേശിലെ ഗ്വാളിയറിലാണ് സംഭവം. അമ്മയുടെ കണ്ണുകളിലേക്ക് മുളകുപൊടി എറിഞ്ഞ ശേഷമായിരുന്നു തട്ടിക്കൊണ്ടുപോകല്‍. ഇന്നലെ രാവിലെ ഗ്വാളിയര്‍ സിറ്റിയിലെ മൊറാല്‍ ഏരിയയിലായിരുന്നു സംഭവം.

🙏 പിന്നാലെ നടന്ന് ഉപ്രദവിക്കുന്നതായുള്ള സഹപ്രവര്‍ത്തകയുടെ ലൈംഗിക അതിക്രമ പരാതിയില്‍ ചെന്നൈയില്‍ ഐപിഎസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ചെന്നൈ നോര്‍ത്ത് സോണ്‍ ട്രാഫിക്ക് പൊലീസ് ജോയിന്റ് കമ്മീഷറായ ഡി.മാഗേഷ് കുമാറിനെതിരെയാണ് നടപടി.

🙏 പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടെ വഖഫ് നിയമ ഭേദഗതിയിലെ ജെപിസി റിപ്പോര്‍ട്ടിന് പാര്‍ലമെന്റിന്റെ അംഗീകാരം. ലോക് സഭയിലും രാജ്യസഭയിലും പ്രതിഷേധം ശക്തമായതോടെ പ്രതിപക്ഷത്തിന്റെ വിയോജന കുറിപ്പ് റിപ്പോര്‍ട്ടിന്റെ ഭാഗമാക്കാമെന്ന് അമിത് ഷാ സമ്മതിച്ചു.

🙏 മണിപ്പൂരിലെ സിആര്‍പിഎഫ് ക്യാമ്പില്‍ രണ്ട് സഹപ്രവര്‍ത്തകരെ വെടിവെച്ചു കൊന്ന ശേഷം ജവാന്‍ ജീവനൊടുക്കി. കേന്ദ്ര റിസര്‍വ് പൊലീസ് സേനയില്‍ ഹവില്‍ദാറായ സഞ്ജയ് കുമാറാണ് സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. മണിപ്പൂരിലെ ഇംഫാല്‍ ജില്ലയിലുള്ള ലാഫെല്‍ സിആര്‍പിഎഫ് ക്യാമ്പില്‍ ഇന്നലെ രാത്രി 8.20ഓടെ ആയിരുന്നു സംഭവമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. എട്ട് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

🙏 പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് ചോദ്യങ്ങളുമായി കോണ്‍ഗ്രസ്. ഇന്ത്യക്കാരെ മനുഷ്യത്വരഹിതമായി നാടുകടത്തിയതില്‍ രാജ്യത്തിന്റെ രോഷം അറിയിക്കുമോ എന്ന് കോണ്‍ഗ്രസ് ചോദിച്ചു.

🙏 പുതിയ ആദായ നികുതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ധനമന്ത്രി നിര്‍മ്മലാ സീതാരാമനാണ് ബില്ല് ലോക്സഭയില്‍ അവതരിപ്പിച്ചത്. നികുതി സമ്പ്രദായം ലളിതമാക്കുകയും ആധുനിക വത്കരിക്കുകയുമാണ് ലക്ഷ്യമെന്ന് ബില്ല് അവതരിപ്പിച്ച ധനമന്ത്രി അവകാശപ്പെട്ടു. 23 അധ്യായങ്ങളിലായി 298 വകുപ്പുകളാണ് പുതിയ ബില്ലില്‍ ഉള്ളത്.

🇦🇴 അന്തർദേശീയം 🇦🇽

🙏വൈറ്റ് ഹൗസില്‍ നരേന്ദ്ര മോദി – ഡൊണാള്‍ഡ് ട്രംപ് കൂടിക്കാഴ്ച. ഇരുരാജ്യങ്ങളുടെയും പുരോഗതിക്ക് വേണ്ടി ഒരുമിച്ച് മുന്നേറുമെന്നും ഇന്ത്യയും അമേരിക്കയും ഇരട്ടി വേഗത്തില്‍ ഒരുമിച്ച് മുന്നോട്ട് നീങ്ങുമെന്നും മോദി പറഞ്ഞു. ട്രംപുമായി യോജിച്ചു പ്രവര്‍ത്തിച്ച് ഇന്ത്യ-അമേരിക്ക ബന്ധം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

🙏 ടിബറ്റന്‍ ബുദ്ധ ആത്മീയ നേതാവ് ദലൈലാമയ്ക്ക് ഇസഡ് കാറ്റഗറി സുരക്ഷയൊരുക്കി കേന്ദ്ര സര്‍ക്കാര്‍. ദലൈലാമയുടെ ജീവന് ഭീഷണിയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ഇസഡ് കാറ്റഗറിയിലേക്ക് ഉയര്‍ത്തിയത്.

🙏 തങ്ങള്‍ ബന്ധികളാക്കിയവരില്‍ അടുത്ത സംഘത്തെ മോചിപ്പിക്കുമെന്ന് ഹമാസ് ഇന്നലെ അറിയിച്ചു. ഇതോടെ ഗാസ മുനമ്പിലെ വെടിനിര്‍ത്തല്‍ അവസാനിച്ച് വീണ്ടും യുദ്ധത്തിലേക്ക് പോയേക്കുമെന്ന ഭീതി ഒഴിവായി.

🙏വെടിനിര്‍ത്തല്‍ കരാറിനെ പ്രതികൂലമായി ബാധിക്കുന്ന എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് മദ്ധ്യസ്ഥരായ ഈജിപ്ത്, ഖത്തര്‍ സംഘങ്ങളെ ഹമാസ് അറിയിച്ചു.
നേരത്തെ ബന്ദികളുടെ മോചനം വൈകിപ്പിക്കുമെന്ന തരത്തില്‍ ഹമാസ് പ്രഖ്യാപനം നടത്തിയിരുന്നു.

🏏 കായികം 🏏

🙏 ഐപിഎല്‍ 2025 സീസണിലെ ക്യാപ്റ്റനായി രജത് പടിദാറിനെ പ്രഖ്യാപിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. വിരാട് കോലി ക്യാപ്റ്റനായി തിരിച്ചെത്തുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും പടിദാറിനെ ക്യാപ്റ്റനായി ടീം പ്രഖ്യാപിക്കുകയായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here