തിരുവനന്തപുരം. കാട്ടാക്കടയിലെ കുറ്റിച്ചല്‍ സ്കൂളിലാണ് ഇന്നു രാവിലെ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടത്. പ്ളസ് വണ്‍ വിദ്യാര്‍ഥി ബെന്‍സണ്‍ ഏബ്രഹാമിന്‍റെ മൃതദേഹമാണ് കണ്ടത്. പ്രോജക്ട് സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് കുട്ടിക്ക് മനോവിഷമമുണ്ടാക്കുന്ന സംഭവങ്ങള്‍ സ്കൂളില്‍ അരങ്ങേറിയതായി ആക്ഷേപമുണ്ട്. ഇന്നായിരുന്നു പ്രോജക്ട് സമര്‍പ്പിക്കേണ്ട അവസാനദിനം. പ്രോജക്ട് സീല്‍ ചെയ്യുന്നതിന് ഓഫീസില്‍ എത്തിയ കുട്ടി താമസിച്ചതിന്‍റെ പേരില്‍ ക്ളര്‍ക്ക് അത് ചെയ്തു നല്‍കിയില്ല. തുടര്‍ന്ന് വിദ്യാരര്‍ഥി ഓഫീസില്‍ കടന്ന് തനിയേ സീല്‍ ചെയ്തു. ഇത് ക്ളര്‍ക്ക് പ്രിന്‍സിപ്പലിനെ അറിയിക്കുകയും പ്രിന്‍സിപ്പല്‍ ബെന്‍സണെ ശകാരിക്കുകയും മറ്റും ചെയ്തിരുന്നു. ഇതിനുശേഷം വീട്ടില്‍പോയ കുട്ടിയെ രാത്രി കാണാതാവുകയായിരുന്നു. ഇന്നു രാവിലെയാണ് സ്കൂളിനുള്ളില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.