പാലാ നഗരസഭയിൽ സ്വന്തം ചെയർമാനെ പുറത്താക്കി എൽഡിഎഫ്. വോട്ടെടുപ്പിൽ പങ്കെടുക്കാതെ യുഡിഎഫ് വിട്ടു നിന്നപ്പോൾ എൽഡിഎഫ് കൗൺസിലർമാർ അവിശ്വാസത്തെ അനുകൂലിച്ച് വോട്ട് ചെയ്യതു . ധാരണ പ്രകാരം സ്ഥാനമൊഴിയാൻ കേരള കോൺഗ്രസ് എം ആവശ്യപ്പെട്ടിട്ടും ചെയർമാൻ ഷാജു വി തുരുത്തൻ തയ്യാറാകാതെ വന്നതോടെയാണ് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസത്തെ ഭരണപക്ഷം പിന്തുണച്ചത് .
കേരള കോൺഗ്രസ് എമ്മിനുള്ളിലെ ധാരണ പ്രകാരം ഈ മാസം രണ്ടാം തീയതി നിലവിലെ ചെയർമാൻ ഷാജു വി തുരുത്തൻ സ്ഥാനമൊഴിയേണ്ടതാണ് . എന്നാൽ ജോസ് കെ മാണി അടക്കമുള്ള പാർട്ടി നേതൃത്വം ആവശ്യപ്പെട്ടിട്ടും ഷാജു ഇതിനു തയ്യാറായില്ല. ഇന്ന് രാവിലെ സ്ഥാനമൊഴിയണമെന്ന് LDF അന്ത്യശാസ്ത്രവും നൽകി. എന്നിട്ടും ചെയർമാൻ വഴങ്ങിയില്ല .
ഇതോടെയാണ് യുഡിഎഫ് സ്വതന്ത്രൻ കൊണ്ടുവന്ന അവിശ്വാസത്തെ പിന്തുണയ്ക്കാൻ എൽഡിഎഫ് തീരുമാനിച്ചത് .അവിശ്വാസം കൊണ്ടുവന്ന സ്വതന്ത്രനടക്കം 9 യുഡിഎഫ് കൗൺസിലർമാർ വിട്ടു നിന്നപ്പോൾ
14 LDF കൗൺസിലർമാരും അവിശ്വാസത്തെ അനുകൂലിച്ചു .സംസ്ഥാന നേതൃത്വത്തിന്റെ അടക്കം പിന്തുണയോടെയാണ് അവിശ്വാസത്തെ അനുകൂലിച്ചു എന്നാണ് എൽഡിഎഫ് കൗൺസിലർമാർ പറഞ്ഞു.
സ്ഥിരമായി ചെയർമാൻമാർ മാറുന്നത് വികസനത്തിന് തിരിച്ചടിയാകുന്നു എന്നാണ് യുഡിഎഫ് പറയുന്നത്. ചെയർമാന്റെ ആരോഗ്യസ്ഥിതി കൂടി പരിഗണിച്ചാണ് വിട്ടു നിന്നതെന്നും യുഡിഎഫ്.
ഷാജു വി തുരുത്തൻ പുറത്തായ സാഹചര്യത്തിൽ മൂന്നാം വാർഡിലെ തോമസ് പിറ്ററെ ചെയർമാൻ സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് കേരള കോൺഗ്രസിന്റെ തീരുമാനം .
തദ്ദേശ സ്വയം പറഞ്ഞ തെരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കെ പാലായിൽ നടക്കുന്ന രാഷ്ട്രീയ നാടകം വലിയ ചർച്ചയാവുകയാണ്.