തിരുവനന്തപുരം. വീണ്ടും സ്ത്രീധനത്തിൻറെ പേരിലും സൗന്ദര്യത്തിൻറെ പേരിലും യുവതിയ്ക്ക് ഭർതൃവീട്ടുകാരിൽ നിന്ന് പീഡനം. തിരുവനന്തപുരം നന്ദിയോട് സ്വദേശിനിക്കാണ് ഭർത്താവിൽ നിന്നും വീട്ടുകാരിൽ നിന്നും പീഡനം നേരിടേണ്ടി വന്നത്. എട്ട് മാസം ഗർഭിണിയായിരിക്കെ ഭർത്താവ് അടിവയറ്റിൽ ചവിട്ടിയതിനെ തുടർന്ന് ഗർഭം അലസിപ്പോയി. ഭർത്താവിൻറെ പിതാവ് മോശം ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർഷച്ചിതായും യുവതി. നന്ദിയോട് സ്വദേശിനിയുടെ പരാതിയിൽ പാലോട് പൊലീസ് കേസെടുത്തു. നെടുമങ്ങാട് മൂഴി സ്വദേശികളായ പ്രവീൺ, പിതാവ് പ്രകാശൻ, അമ്മ ചന്ദ്രിക എന്നിവർക്കെതിരെയാണ് കേസെടുത്തത്.
Home News Breaking News സ്ത്രീധനത്തിൻറെ പേരിലും സൗന്ദര്യത്തിൻറെ പേരിലും യുവതിയ്ക്ക് ഭർതൃവീട്ടുകാരിൽ നിന്ന് പീഡനം വീണ്ടും