പൊലീസ് എസ്പിമാര്‍ക്ക് സ്ഥാനമാറ്റം

Advertisement

തിരുവനന്തപുരം. പൊലീസ് എസ് പിമാരെ സ്ഥലം മാറ്റി ഉത്തരവ് ഇറങ്ങി.. ട്രയിനിംഗ് കൊളേജ് പ്രിന്‍സിപ്പലായി പിഎന്‍ രമേഷ് കുമാറിനെ നിയമിച്ചു.. തിരുവനന്തപുരം ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ എസ്പി യായി പി ബിജോയിയെയും, സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച് ആഭ്യന്തര സുരക്ഷ എസ്പിയായി ആര്‍ ജയശങ്കറെയും, സാമ്പത്തിക കുറ്റകൃത്യം എറണാകുളം എസ്പിയായി എന്‍ രാജേഷിനെയും നിയമിച്ചു.. സഹകരണ വിജിലന്‍സ് എസ്പി യായി കെ മുഹമ്മദ് ഷാഫിയും, ക്രൈംബ്രാഞ്ച് തൃശ്ശൂര്‍ എസ്പിയായി ടികെ സുബ്രഹ്‌മണ്യനെയും, പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് എസ്പിയായി വിഡി വിജയനെയും നിയമിച്ചും ആഭ്യന്തരവകുപ്പ് ഉത്തരവ് ഇറക്കി.