കൊച്ചി.ഫ്ലാറ്റിനു മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്ത വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണത്തിന് പോലീസ്. മിഹിർ അഹമ്മദിന്റെ പിതാവ് നൽകിയ പരാതിയിലെ ആരോപണങ്ങളെ കുറിച്ചാവും പോലീസ് അന്വേഷണം നടത്തുക.മിഹിർ മരിക്കുന്നതിനു മുൻപ് ഫ്ലാറ്റിൽ എന്ത് നടന്നു എന്നത് അന്വേഷിക്കണം എന്നതായിരുന്നു പിതാവിൻറെ പരാതി.
മിഹിർ അഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ട് സഹപാഠികളെ ഉൾപ്പെടെ പോലീസ് ചോദ്യംചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.കേസിൽ ആരോപണ വിധേയനായ അധ്യാപകനെ വീണ്ടും ചോദ്യം ചെയ്യാൻ ഇരിക്കുന്നതിനിടയാണ് കേസിന്റെ കൂടുതൽ മേഖലകളിലേക്ക് പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നത്. മിഹറിന്റെ പിതാവ് നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.മിഹിർ മരിക്കുന്നതിനു മുൻപ് ഫ്ളാറ്റിൽ എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നായിരുന്നു പിതാവ് ഉന്നയിച്ച പരാതിയിൽ പറഞ്ഞിരുന്നത്. ഈ വിഷയത്തിൽ മെഹറിന്റെ മാതാവിൻറെ ഉൾപ്പെടെ മൊഴി രേഖപ്പെടുത്താനും പോലീസ് ആലോചിക്കുന്നുണ്ട്. മിഹിറിന്റെ സഹപാഠികളുടെ ഉൾപ്പെടെ മൊഴി ബോർഡ് പരീക്ഷ കഴിഞ്ഞ ഉടനെ രേഖപ്പെടുത്തുമെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു. കേസിൽ നിലവിൽ ശേഖരിച്ച തെളിവുകൾ ഉൾപ്പെടെ വിശകലനം ചെയ്ത് തുടരന്വേഷണം വേഗത്തിലാക്കാനാണ് പോലീസിന്റെ പദ്ധതി