പെരുമ്പാവൂര്‍.പെരുമ്പാവൂർ നഗരത്തിൽ വൻ തീപിടുത്തം. മുടിക്കൽ സ്വദേശി സക്കീർ ഹുസൈൻ ഉടമസ്ഥതയിലുള്ള മിൽസ്റ്റോറിനാണ് പുലര്‍ച്ചെ തീ പിടിച്ചത്.പെരുമ്പാവൂർ മാർക്കറ്റ് ജംഗ്ഷനിലാണ് ഈ സ്ഥാപനം. ഫയർഫോഴ്സ് എത്തി തീയണക്കാൻ ശ്രമം തുടരുന്നു. മില്‍ സ്റ്റോറിൽ സൂക്ഷിച്ചിരുന്ന മിഷനറികൾ പൂർണമായും കത്തി നശിച്ചു.
അല്പം മുമ്പാണ് തീപിടുത്തം ഉണ്ടായത്. കാരണം വ്യക്തമല്ല. ഈ കെട്ടിടത്തിന്റെ താഴത്തെ നിലയിലും സമീപത്തും നിരവധി വ്യാപാരസ്ഥാപനങ്ങൾ ഉണ്ട്. മില്‍ സ്റ്റോഴ്സ് സ്ഥാപനത്തിന്റെ മുകൾ നിലയിലെ ഗോഡൗണിലാണ് തീപിടുത്തം
മറ്റ് വ്യാപാരസ്ഥാപനങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമം തുടരുകയാണ്. വിവിധ സ്റ്റേഷനുകളിൽ നിന്നായി 7 യൂണിറ്റ് ഫയർഫോഴ്സുകൾ ശ്രമം തുടരുന്നു. ആദ്യം ഉണ്ടായിരുന്നതിനേക്കാൾ തീ പടരുന്നതിന്റെ കാഠിന്യം അല്പം കുറഞ്ഞിട്ടുണ്ട്
തീ പൂർണമായും നിയന്ത്രണവിധേയം ആയിട്ടില്ല