വാർത്താ നോട്ടം

Advertisement

2025 ഫെബ്രുവരി 15 ശനി

BREAKING NEWS

👉മസ്തകത്തിൽ മുറിവേറ്റ കാട്ടാന വെറ്റിലപ്പാറ ഏഴാറ്റു മുഖം റോഡിൽ ഇന്ന് രാവിലെ 7 മുതൽ 15 മിനിട്ട് നേരം കെ എസ് ആർ റ്റി സി ബസ് തടഞ്ഞു.

👉 കോഴിക്കോട് ജില്ലയിൽ ഈ മാസം 21 വരെ ആന എഴുന്നെള്ളത്തിന് നിരോധനം ഏർപ്പെടുത്തി.

👉 കോട്ടയം ഗവ. നഴ്സിങ്ങ് സ്കൂളിലെ റാഗിങ്ങ് പീഢനത്തിൻ്റെ തെളിവുകൾ പോലീസ് കണ്ടെടുത്തു.

👉ഇടുക്കി കമ്പംമെട്ടിൽ സിഐയുടെ മർദ്ദനമേറ്റ ഓട്ടോ ഡ്രൈവർ എസ് പിക്ക് നൽകിയ പരാതിയിൽ സിഐക്കെതിരെ നടപടി ഇല്ല.

👉 നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ കിടന്നുറങ്ങിയ പി വി സുരേശൻ എന്നയാളുടെ കാൽ സിആർപിഎഫ് ഉദ്യോഗസ്ഥൻ്റെ ലാത്തിയടിയിൽ മുറിച്ച് മാറ്റേണ്ടി വന്നതായായി പരാതി.

👉റോമിലെ അഗസ്റ്റിനോ ജോമെല്ലി ആശൂപത്രിയിൽ ചികിത്സയിൽ
കഴിയുന്ന മാർപ്പാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി

👉 കോഴിക്കോട് ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞ സംഭവം: കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് വനം മന്ത്രി

👉 കോട്ടയത്ത് ചത്ത നിലയിൽ കണ്ടെത്തിയ പുലിയുടെ പോസ്റ്റ് മാർട്ടം ഇന്ന് മുണ്ടക്കയത്ത്.

👉പറവൂർ ചേന്ദമംഗലം കൂട്ടക്കൊല കേസ്: കുറ്റപത്രം ഇന്ന് സമർപ്പിക്കും

🌴കേരളീയം🌴

🙏 സംസ്ഥാനത്ത് വീണ്ടും ചൂടുകൂടുന്നു. ഇന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ് താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ട് ഡിഗ്രി മുതല്‍ 3 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും മുന്നറിയിപ്പില്‍ പറയുന്നു

🙏കോട്ടയം സര്‍ക്കാര്‍ നഴ്‌സിങ് കോളേജ് ഹോസ്റ്റലില്‍ നടന്ന റാഗിങുമായി ബന്ധപ്പെട്ട് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. സുലേഖ എ.ടി., അസി. വാര്‍ഡന്റെ ചുമതലയുള്ള അസി. പ്രൊഫസര്‍ അജീഷ് പി മാണി എന്നിവരെ അന്വേഷണ വിധേയമായി ആരോഗ്യവകുപ്പ്. സസ്‌പെന്‍ഡ് ചെയ്തു.

🙏തൃശ്ശൂര്‍ ചാലക്കുടിയില്‍ പട്ടാപ്പകല്‍ ബാങ്ക് കൊള്ള. ഫെഡറല്‍ ബാങ്കിന്റെ പോട്ട ശാഖയിലാണ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം കവര്‍ന്നത്. കൗണ്ടറില്‍ എത്തിയ അക്രമി കത്തി കാട്ടി ഭീഷണിപ്പെടുത്തി ഗ്ലാസ് തല്ലി തകര്‍ത്ത ശേഷം പണം കവരുകയായിരുന്നു.

🙏 ചാലക്കുടിയിലെ ഫെഡറല്‍ ബാങ്കിന്റെ പോട്ട ശാഖയില്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം കവര്‍ന്ന സംഭവത്തില്‍ പ്രതിക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി. കവര്‍ച്ച നടത്തിയ പ്രതിയെക്കുറിച്ച് പൊലീസിന് നിര്‍ണായക വിവരം ലഭിച്ചു. എന്‍ട്രോക്ക് എന്ന സ്‌കൂട്ടറിലാണ് പ്രതി എത്തിയതെന്ന് കണ്ടെത്തി.

🙏കൊയിലാണ്ടി കുറുവങ്ങാട് ക്ഷേത്രത്തില്‍ ആന ഇടഞ്ഞ സംഭവത്തില്‍ വ്യത്യസ്ത കണ്ടെത്തലുകളുമായി വനം-റവന്യൂ വകുപ്പുകള്‍. ആന ഇടയാന്‍ കാരണം പടക്കമല്ലെന്നും പിന്നില്‍ വരികയായിരുന്ന ഗോകുല്‍ മുന്നില്‍ കയറിയതാണ് പീതാംബരനെ പ്രകോപിപ്പിച്ചതെന്നുമാണ് വനംവകുപ്പിന്റെ കണ്ടെത്തല്‍.

🙏 കൊയിലാണ്ടിയിലെ ക്ഷേത്രോത്സവത്തിനിടെ ആനകള്‍ ഇടഞ്ഞുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ ആന എഴുന്നള്ളിപ്പുകള്‍ ഒരാഴ്ച്ചത്തേക്ക് നിര്‍ത്തിവെയ്ക്കാന്‍ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി തീരുമാനം.

🙏 കൊയിലാണ്ടി കുറുവങ്ങാട് ക്ഷേത്രത്തില്‍ ആനകള്‍ ഇടഞ്ഞുണ്ടായ അപകടത്തില്‍ ആനയുടെ ഉടമസ്ഥര്‍ക്കും ക്ഷേത്രം ഭാരവാഹികള്‍ക്കുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി വനം മന്ത്രി എകെ ശശീന്ദ്രന്‍. നാട്ടാന പരിപാലന ചട്ടം ലംഘിച്ചതായി കണ്ടെത്തിയതായും മന്ത്രി പറഞ്ഞു.

🙏 50 വര്‍ഷം കൊണ്ട് തിരിച്ചടയ്ക്കണമെന്ന ഉപാധിയോടെ വയനാട് പുനരധിവാസത്തിന് 529.50 കോടി വായ്പ അനുവദിച്ച കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ടി സിദ്ദിഖ് എംഎല്‍എ. ഉപാധികളോടെ പണം അനുവദിച്ചത് തികഞ്ഞ അന്യായമാണെന്നും ഇത് വരെ കേന്ദ്രം വയനാടിനോട് കാണിച്ചത് മനുഷ്യത്വരഹിതമായ സമീപനമാണെന്ന് എംഎല്‍എ വിമര്‍ശിച്ചു.

🙏 വിദ്യാഭ്യാസ മേഖലയെ കാലാനുവര്‍ത്തിയായ മാറ്റത്തിന് വിധേയമാക്കുന്നതിന്റെ ഭാഗമായി സമഗ്ര ഗുണനിലവാര പദ്ധതി പ്രഖ്യാപിച്ച് മന്ത്രി വി ശിവന്‍കുട്ടി. പാഠ്യപദ്ധതി, പാഠപുസ്തക പരിഷ്‌കാരങ്ങള്‍ എന്നിവയിലൂടെ മാത്രം ഗുണനിലവാരം മെച്ചപ്പെടുത്താന്‍ കഴിയില്ലെന്ന് നാം തിരിച്ചറിയണം.മെന്നും മന്ത്രി പറഞ്ഞു.

🙏സപ്ലൈകോ മാനേജിംഗ് ഡയറക്ടറായി അശ്വതി ശ്രീനിവാസ് ചുമതലയേറ്റു. തിരുവനന്തപുരം സബ് കലക്ടര്‍, എറണാകുളം ജില്ല ഡെവലപ്മെന്റ് കമ്മീഷണര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

🙏 ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മുന്‍ അധ്യക്ഷന്‍ ടി.പി ശ്രീനിവാസനെ തല്ലിയത് മഹാപരാധമായി കാണുന്നില്ലെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ.

🙏 ഭിന്നശേഷിക്കാര്‍ക്ക് വീടു നിര്‍മ്മിക്കുന്നതിനും വാങ്ങുന്നതിനും സാമൂഹ്യനീതി വകുപ്പിനു കീഴില്‍ സംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്‍ മുഖേന നല്‍കി വരുന്ന ‘മെറിഹോം ‘ഭവന വായ്പയുടെ പലിശ ഏഴു ശതമാനമാക്കി കുറച്ചതായി ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു അറിയിച്ചു.

🙏എറണാകുളം കലൂര്‍ സ്റ്റേഡിയത്തിലെ ഐ ഡെയ്ലി കഫേയിലുണ്ടായ പൊട്ടിത്തെറിയില്‍ മരണം രണ്ടായി. പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന നാഗാലാന്‍ഡ് സ്വദേശി കൈമുള്‍ ആണ് മരിച്ചത്. വെസ്റ്റ് ബംഗാള്‍ സ്വദേശി സുമിത് അപകട സമയത്ത് മരിച്ചിരുന്നു. പരിക്കേറ്റ് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുന്നത് 3 പേരാണ്.

🙏 കോഴിക്കോട് വടകരയില്‍ ഒമ്പതു വയസുകാരി ദൃഷാനയെ വാഹനമിടിച്ച് കോമയിലാക്കുകയും മുത്തശ്ശി ബേബി മരിക്കുകയും ചെയ്ത കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

🙏 കോഴിക്കോട് ജില്ലയില്‍ മലയോര ഹൈവേയുടെ പ്രവൃത്തി പൂര്‍ത്തീകരിച്ച തിരുവമ്പാടി മണ്ഡലത്തിലെ കോടഞ്ചേരി – കക്കാടം പൊയില്‍ റോഡ് – ഉദ്ഘാടനം ഇന്ന്. മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

🙏കായംകുളത്തെ എന്‍.ടി.പി.സി കേന്ദ്രീയ വിദ്യാലയം അടച്ചുപൂട്ടുന്നത് ഒഴിവാക്കുന്നത് സംബന്ധിച്ച് ഉന്നതതല യോഗം ചേരാന്‍ സുപ്രീം കോടതി നിര്‍ദേശം.

🙏കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്റെ മൂന്നു ദിവസം നീളുന്ന സംസ്ഥാന സമ്മേളനത്തിനു തൃശൂരില്‍ പ്രൗഡോജ്വല തുടക്കം. സമ്മേളനത്തോടനുബന്ധിച്ചുള്ള ഹോട്ടല്‍ എക്സ്പോ പി. ബാലചന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.

🇳🇪 ദേശീയം 🇳🇪

🙏 വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജെയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായുള്ള കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ കാര്യക്ഷമമല്ലെന്ന വിമര്‍ശനവുമായി സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍.

🙏 ഹിന്ദുമുന്നണിയുടെ റാലിക്ക് അനുമതി നിഷേധിച്ച് മദ്രാസ് ഹൈക്കോടതി. മധുര തിരുപ്പരന്‍കുന്ദ്രം ക്ഷേത്രത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ചെന്നൈയില്‍ റാലി നടത്തണമെന്ന ഹിന്ദു മുന്നണിയുടെ ഹര്‍ജിയാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്.

🙏 മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്ത് മെയ്തെയ് വിഭാഗം. നിലവിലെ ഭിന്നത കൂട്ടാനേ രാഷ്ട്രപതി ഭരണം ഉപകരിക്കൂയെന്ന് മെയ്തെയ് വിഭാഗം മുന്നറിയിപ്പ് നല്‍കി.

🙏 ദില്ലി മുഖ്യമന്ത്രിയെ ബി ജെ പി ഇന്ന് പ്രഖ്യാപിച്ചേക്കാന്‍ സാധ്യത. യു എസ് സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ദില്ലിയില്‍ തിരിച്ചെത്തുന്നതിന് പിന്നാലെ ബി ജെ പി നേതൃയോഗം ചേരും.

🇦🇽 അന്തർദേശീയം 🇦🇺

🙏 ഗാസ വിഷയത്തില്‍ കടുത്ത നിലപാട് ഇന്ന് സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പലസ്തീന്‍കാരെ സമീപരാഷ്ട്രങ്ങളിലേക്കു മാറ്റി ഗാസ സ്വന്തമാക്കുമെന്ന ഭീഷണി ആവര്‍ത്തിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് ട്രംപിന്റെ പ്രഖ്യാപനം. ഗാസയിലെ 20 ലക്ഷത്തിലേറെ വരുന്ന പലസ്തീന്‍കാര്‍ ഒഴിഞ്ഞുപോകണമെന്നാണ് ട്രംപിന്റെ നിലപാട്. .

🙏 അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തിനിടെ അദാനിക്കെതിരായ കേസിനെ കുറിച്ചുള്ള ചോദ്യത്തോട് അതൃപ്തിയോടെ പ്രതികരിച്ച് നരേന്ദ്ര മോദി. വ്യക്തികള്‍ക്കെതിരായ കേസല്ല രണ്ടു നേതാക്കള്‍ ചര്‍ച്ച ചെയ്യുന്നത് എന്നായിരുന്നു മോദിയുടെ മറുപടി.

🙏 അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയ 119 ഇന്ത്യക്കാരെക്കൂടി ഉടൻ തിരിച്ചെത്തിക്കുമെന്ന് റിപ്പോര്‍ട്ട്. രണ്ട് വിമാനങ്ങളിലായി അമൃത്സര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

🙏 അനധികൃത കുടിയേറ്റക്കാരായി നാടുകടത്തപ്പെട്ട ഇന്ത്യക്കാരെ എത്തിക്കാന്‍ അമൃത്സര്‍ വിമാനത്താവളം മാത്രം തിരഞ്ഞെടുക്കുന്നതിന് പിന്നില്‍ കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങളാണെന്ന് പ്രതിപക്ഷം.

കായികം

🙏കലൂർ നെഹ്റു സ്റ്റേഡിയത്തിൽ ഐ എസ് എൽ ഫുട്ബാൾ മത്സരത്തിൽ കേരള ബ്ലാസ് റ്റേഴ്സ് ഇന്ന് 7.30 ന് കൊൽക്കത്ത മോഹൻ ബഗാനെ നേരിടും.

🙏 കേരള പ്രീമിയർ ലീഗ് ഫുട്ബാളിൽ കെ എസ് ഇ ബി 4-1ന് എഫ്സി കേരളയെ തോല്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here