കുട്ടനാട്. കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശ്ശേരി അതിരൂപതയുടെ നേതൃത്വത്തിൽ കർഷക രക്ഷാ നസ്രാണി മുന്നേറ്റ യാത്ര കുട്ടനാട്ടിൽ നിന്നും ആരംഭിച്ചു. മങ്കൊമ്പിൽ നിന്നും ആരംഭിച്ച റാലി കാൽനടയായി 16 കിലോമീറ്റർ എസി റോഡിലൂടെ സഞ്ചരിച്ച് ചങ്ങനാശ്ശേരിയിൽ എത്തിച്ചേരും.
നെല്ല്, നാളികേരം, റബ്ബർ ഉൾപ്പെടെയുള്ള കാർഷിക വിളകൾക്ക് എല്ലാ കാലയളവിലും ന്യായ മായ വിലസ്‌ഥിരത ഉറപ്പുവരുത്തുക. ജസ്റ്റിസ് ബഞ്ചമിൻ കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിട്ട് സഭാസമുദായ നേതൃത്വങ്ങളുമായി സംസാരിച്ച് ഉചിതമായവ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പരിപാടി നടത്തുന്നത്. ചങ്ങനാശ്ശേരി അതിരൂപതാ വികാരി ജനറൽ ഫാദർ ആന്റണി ഏത്തക്കാട് റാലി ഫ്ലാഗ് ഓഫ് ചെയ്തു.
കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശ്ശേരി അതിരൂപത വൈസ് പ്രസിഡണ്ട് സിറ്റി തോമസ് കാച്ചാൻ കോണം കോട അധ്യക്ഷത വഹിച്ചു ജാഥ ക്യാപ്റ്റൻ ചങ്ങനാശ്ശേരി അതിരൂപത പ്രസിഡണ്ട്
ബിജു സെബാസ്‌റ്റ്യൻ പടിഞ്ഞാറേവീട്ടിൽ പതാക ഏറ്റുവാങ്ങി.