ചെങ്ങന്നൂർ. 16 ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ അടങ്ങിയ നഷ്ടപ്പെട്ട ബാഗ് കണ്ടെത്തി ഉടമസ്ഥന് തിരികെ നൽകി ചെങ്ങന്നൂർ ആർ പി എഫ്.
കഴിഞ്ഞദിവസം ചെങ്ങന്നൂരിൽ നിന്നും എറണാകുളത്തേക്ക് യാത്ര ചെയ്ത കുടുംബത്തിന്റെ 16 ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ അടങ്ങിയ ബാഗ് ട്രെയിനിൽ വച്ച് നഷ്ടപ്പെട്ടെന്ന പരാതിയിൽ ആർപിഎഫ് ചെങ്ങന്നൂർ സി ഐ എ പി വേണുവിന്റെ നിർദ്ദേശപ്രകാരം അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ വി പത്മകുമാർ കോൺസ്റ്റബിൾ ഷൈബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം എറണാകുളം മുതൽ ചെങ്ങന്നൂർ വരെ റെയിൽവേ സ്റ്റേഷനുകളിൽ ഉള്ള സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ചെങ്ങന്നൂരിൽ നിന്നും ട്രെയിനിൽ യാത്ര പുറപ്പെടുമ്പോൾ യാത്ര സംഘത്തിന്റെ കയ്യിൽ സ്വർണാഭരണങ്ങൾ അടങ്ങിയ ചുമന്ന ബാഗ് ഇല്ലായിരുന്നു എന്ന് കണ്ടെത്തുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ഒരു കടയിൽ നിന്നും നഷ്ടപ്പെട്ട ബാഗ് കണ്ടെത്തുകയും ചെയ്തു. റെയിൽവേ സ്റ്റേഷന് സമീപത്തെ കടയിൽ യാത്ര സംഘത്തിലുള്ള ഒരാൾ സാധനങ്ങൾ വാങ്ങുവാൻ പോയതിനു ശേഷം സ്വർണാഭരണം അടങ്ങിയ ബാഗ് കടയിൽ മറന്നു വച്ചിട്ട് തിരികെ പോയതാണെന്ന് അന്വേഷണ സംഘത്തിന് മനസ്സിലായി. കട ഉടമയെ ബന്ധപ്പെട്ടപ്പോൾ കട അടയ്ക്കുവാൻ സമയം ഒരു ബാഗ് ഇരിക്കുന്നതായി കാണുകയും ഉടമസ്ഥൻ തിരക്ക് എത്തും എന്ന് പ്രതീക്ഷയിൽ കടയിൽ തന്നെ സൂക്ഷിക്കുകയും ബാഗ് തുറന്നു പരിശോധിക്കാത്തതിനാൽ അതിനുള്ള സാധനങ്ങളെപ്പറ്റി അറിവില്ലായിരുന്നെന്നും പറഞ്ഞു. ബാഗിന്റെ ഉടമസ്ഥനെ ആർപിഎഫ് ചെങ്ങന്നൂർ ഓഫീസിൽ വിളിച്ചു വരുത്തുകയും അദ്ദേഹത്തിന് നഷ്ടപ്പെട്ട ബാഗ് കൃത്യമായി തിരിച്ചേൽപ്പിക്കുകയും ചെയ്തു. പരാതി കിട്ടിയപ്പോൾ സമയം പാഴാക്കാതെ കൃത്യമായ രീതിയിൽ അന്വേഷണം നടത്തി നഷ്ടപ്പെട്ടുപോയെന്നു കരുതിയിരുന്ന സ്വർണാഭരണങ്ങൾ കണ്ടെത്തി തിരികെ ഏൽപ്പിച്ച ചെങ്ങന്നൂർ ആർടിഎഫിനോടും ഇന്ത്യൻ റെയിൽവേക്കും ഉടമസ്ഥൻ നന്ദി അറിയിച്ചു