ചാലക്കുടി ബാങ്ക് കൊള്ള; പ്രതിക്കായി അന്വേഷണം ഊർജിതം

Advertisement

ചാലക്കുടി പോട്ടയിൽ പട്ടാപ്പകൽ ഫെഡറൽ ബാങ്ക് കൊള്ളയടിച്ച് 15 ലക്ഷം രൂപ കവർന്ന പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കി പൊലീസ്. പ്രതിയെ കുറിച്ച് വ്യക്തമായ സൂചനയുണ്ടെന്നാണ് പോലീസ് പറയുന്നത്. ആസൂത്രിതമായ കവർച്ചയെന്നാണ് പൊലീസിന്റെ അനുമാനം.
കവർച്ചയ്ക്ക് ശേഷം അങ്കമാലി ഭാഗത്ത് വരെ മോഷ്ടാവ് എത്തിയതായി പൊലീസിന് സിസിടിവിയിൽ നിന്ന് വിവരം ലഭിച്ചിരുന്നു. കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. അതെ സമയം മോഷ്ടാവ് പോയതിന്‍റെ ചില പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചില്ല. ഈ ഭാഗത്ത് കറൻറ് ഇല്ലാതായതാണ് സി സി ടി വിയിൽ മോഷ്ട്ടാവിന്റെ ദൃശ്യം പതിയാത്തതെന്നാണ് പോലീസ് പറയുന്നത്.

ഇന്നലെയാണ് ഹെൽമെറ്റും ജാക്കറ്റ് ധരിച്ച് മോഷ്ടാവ് ബൈക്കിൽ എത്തിയത്. ബാങ്കിലെ ജീവനക്കാർ ഉച്ചഭക്ഷണത്തിനായി പോയ സമയത്താണ് കവർച്ച നടന്നത്. 15 ലക്ഷം രൂപമാണ് ഇയാൾ കവർന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here