സാൽവേഷൻ ആർമി ഭവന സംഘ റാലി നടത്തി

Advertisement

തിരുവനന്തപുരം: സാൽവേഷൻ ആർമി തിരുവനന്തപുരം ഡിവിഷൻ ഭവന സംഘ റാലി കവടിയാർ ജോൺസൺ ഹാളിൽ വനിതാ ശുശ്രൂഷകളുടെ സംസ്ഥാന പ്രസിഡൻ്റ് കേണൽ രത്നസുന്ദരി പൊളി മെറ്റ്ല ഉദ്ഘാടനം ചെയ്തു.വനിതാ ശുശ്രൂഷകളുടെ ഡിവിഷണൽ ഡയറക്ടർ ലെഫ്.കേണൽ സോണിയ ജേക്കബ്ബ് അധ്യക്ഷയായി.

ലെഫ്.കേണൽ സ്നേഹദീപം സജു, ഗ്രെയ്സ് ഹെൻട്രി വള്ളക്കടവ്, മേജർ ലീലാമ്മ സ്റ്റീഫൻസൺ, മേജർ ലിൻസി യേശുദാസ്, മേജർ ലിസി ആനന്ദൻ, മേജർ സിസിലി ചാക്കോ, വസന്താ മനുവേൽ വട്ടക്കരിക്കം, മേജർ മേഴ്സിസൈമൺ, മേജർ ലിജി മോത്തോ, മേജർ ജാൻസി സാം, മേജർ ലൈസാമ്മ ജോയി, എന്നിവർ പ്രസംഗിച്ചു.

സുവിശേഷ വേലയ്ക്കു് മക്കളെ നൽകി വെള്ളിനക്ഷത്രം നേടിയ അമ്മമാർ,റിട്ട. ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ, അധ്യാപകർ, തുടങ്ങി വിവിധ നിലകളിൽ പ്രവർത്തിക്കുന്ന അമ്മമാരെ ചടങ്ങിൽ ആദരിച്ചു.വിവിധ സാംസ്ക്കാരിക പ്രോഗ്രാമുകളും അരങ്ങേറി.

LEAVE A REPLY

Please enter your comment!
Please enter your name here