കോഴിക്കോട്. കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിൽ. പശ്ചിമബംഗാൾ സ്വദേശിനിയെ കസബ പോലീസ് ആണ് അറസ്റ്റ് ചെയ്തത്.
രഹസ്യ വിവരത്തെ തുടർന്നുള്ള പരിശോധനയിലാണ് പശ്ചിമബംഗാൾ സ്വദേശിനി ജെറീന മണ്ഡൽ പിടിയിലായത്. നാട്ടിൽ പോയി മടങ്ങിയെത്തിയത് കഞ്ചാവുമായാണ്. കോഴിക്കോട് ബസ്റ്റാൻഡിന് സമീപത്ത് വച്ചാണ് യുവതി പിടിയിലായത്. രണ്ടേകാൽ കിലോ കഞ്ചാവ് കണ്ടെടുത്തു. ഭർത്താവും രണ്ട് മക്കളും ഇവർക്കൊപ്പം ഉണ്ടായിരുന്നു. മുൻപും ഇത്തരത്തിൽ നാട്ടിൽ പോയി തിരികെ എത്തുമ്പോൾ കഞ്ചാവ് കൊണ്ടുവന്നിട്ടുള്ള ജെറീന, യുവാക്കളെയും വിദ്യാർത്ഥികളെയും കേന്ദ്രീകരിച്ചാണ് വിൽപ്പന നടത്തിയിരുന്നത്. കസബ പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ജില്ലയിൽ എംഡിഎംഎ ,കഞ്ചാവ് തുടങ്ങിയ മയക്കുമരുന്ന് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പോലീസും എക്സൈസും പരിശോധന ശക്തമാക്കിയിട്ടുണ്ട്.