കാസർഗോഡ്. ആർ പി എഫ് ഉദ്യോഗസ്ഥന്റെ ലാത്തി കൊണ്ട് അടിയേറ്റ റിട്ട.എയർഫോഴ്സ് ജീവനക്കാരന്റെ കാൽ മുറിച്ചു മാറ്റി.
നീലേശ്വരം സ്വദേശി പി വി സുരേശന്റെ ഇടത് കാലാണ് മുട്ടിനു താഴേക്ക് മുറിച്ചു മാറ്റിയത്. സുരേശൻ നൽകിയ പരാതിയിൽ മംഗലാപുരം റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചു….
ഈ മാസം ഒന്നാം തിയതി ആണ് മലബാർ എക്സ്പ്രസിൽ നീലേശ്വരം സ്വദേശി പി വി സുരേശൻ മംഗലാപുരം റെയിൽവേ സ്റ്റേഷനിൽ എത്തിയത്. മിലിറ്ററി കാന്റീനിലേക്ക് വീട്ടു സാധനങ്ങൾ വാങ്ങാനായിരുന്നു യാത്ര. ട്രെയിനിറങ്ങിയപ്പോൾ ക്ഷീണം അനുഭവപ്പെട്ടതോടെ പ്ലാറ്റ് ഫോമിലെ ബെഞ്ചിൽ കിടന്നു… ഈ സമയം ആർ പി എഫ് ഉദ്യോഗസ്ഥൻ എത്തി മർദ്ദിച്ചെന്നാണ് പരാതി…
കാലിന് പരുക്കേറ്റതോടെ ഭാര്യയും മകളും എത്തിയാണ് സുരേശനെ തിരിച്ച് വീട്ടിൽ എത്തിച്ചത്. കാലിന് നീര് വന്നതോടെ നടത്തിയ പരിശോധനയിൽ പരുക്ക് ഗുരുതരമെന്ന് ബോധ്യപ്പെട്ടു…
മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള സുരേശന്റെ ഇടത് കാൽ മുട്ടിനു താഴെ മുറിച്ചു മാറ്റി. കുടുംബം നൽകിയ പരാതിയിൽ മംഗലാപുരം റെയിൽവേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Home News Breaking News ആർ പി എഫ് ഉദ്യോഗസ്ഥന്റെ ലാത്തി കൊണ്ട് അടിയേറ്റ റിട്ട.എയർഫോഴ്സ് ജീവനക്കാരന്റെ കാൽ മുറിച്ചു മാറ്റി