തിരുവനന്തപുരം.വയനാട്ടിലെ ദുരന്തമേഖലയുടെ പുനർനിർമ്മാണത്തിന് കേന്ദ്ര വായ്പ എങ്ങനെ
ഉപയോഗിക്കണമെന്നത് സംസ്ഥാനസർക്കാർ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി. വായ്പ സഹായത്തിന് പകരമാകില്ലെന്നും
സഹായത്തിനായുള്ള സമ്മർദ്ദം തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ച്.സഹായം വൈകുന്നതിൽ ഒരുമിച്ച് സമരം ചെയ്യാമെന്ന കെപിസിസി അധ്യക്ഷൻ കെ.സുധാകരൻെറ പ്രതികരണത്തോടെ എം.വി.ഗോവിന്ദനും യോജിച്ചു
ഉരുൾപൊട്ടലിൽ തകർന്ന മുണ്ടക്കൈ-ചൂരൽ മല മേഖലയുടെ പുനർനിർമ്മാണത്തിനായി. 529.5 കോടിയാണ് കേന്ദ്രം വായ്പയായി നൽകിയത് ഈ സാമ്പത്തിക വർഷം തന്നെ ഉപയോഗിക്കണം. എന്ന നിബന്ധനയോടെയുളള വായ്പ എങ്ങനെ
വിനിയോഗിക്കണമെന്നതിൽ സർക്കാരിൽ സെക്രട്ടറി തല സമിതി ചർച്ചചെയ്യുകയാണ്. നിബന്ധനകളോടെയുളള വായ്പ വെല്ലുവിളി
ആണെന്ന വിമർശനമാണ് മുഖ്യമന്ത്രി ഉന്നയിക്കുന്നത് സഹായത്തിന് പകരം വായ്പ അനുവദിച്ച കേന്ദ്ര സമീപനത്തോട് കോൺഗ്രസിനും എതിർപ്പാണ് അർഹമായ സഹായം നേടിയെടുക്കാനുളള സമരത്തിലേക്ക് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ
എൽ.ഡി.എഫിനെയും ക്ഷണിച്ചു.
കേരളത്തിന് വേണ്ടിയുളള സമരത്തിൽ ആരുമായും യോജിക്കുമെന്ന് പറഞ്ഞുകൊണ്ട് സി.പി.ഐ.എം നേതൃത്വം ക്ഷണം സ്വീകരിച്ചു
ദുരന്തമേഖലയുടെ പുനർനിർമ്മാണത്തിനായി ലഭിച്ച കേന്ദ്ര വായ്പയുടെ വിനിയോഗം ചർച്ചചെയ്യാൻ പ്രിൻസിപ്പൽ സെക്രട്ടറിമാർ യോഗം ചേരുമെന്ന് റവന്യു മന്ത്രി കെ.രാജൻ അറിയിച്ചു