ചേന്ദമംഗലം കൂട്ടക്കൊലപാതക കേസിൽ കുറ്റപത്രം സമർപ്പിച്ചു

Advertisement

കൊച്ചി. ചേന്ദമംഗലം കൂട്ടക്കൊലപാതക കേസിൽ കുറ്റപത്രം സമർപ്പിച്ചു. പറവൂർ മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് എടുത്ത് മുപ്പതാം ദിവസം കുറ്റപത്രം നൽകിയത്. വ്യക്തിവൈരാഗ്യത്തെ തുടർന്നാണ് പ്രതി ഋതു ജയൻ മൂന്നുപേരെ കൊലപെടുത്തിയത് എന്ന്
പോലീസ് കുറ്റപത്രം.

കേരളം സമീപക്കാലത്ത് കണ്ട കൊടും ക്രൂരതയായിരുന്നു ചേന്നമംഗലത്തെ കൂട്ടക്കൊലപാതകം. ഋതു ജയൻ എന്ന 28 കാരന്റെ പകയിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ. പ്രതിക്ക് നിയമത്തിന്റെ ആനുകൂല്യങ്ങൾ ഒന്നും ലഭ്യമാക്കാതിരിക്കാൻ വേണ്ടിയാണ് അതിവേഗം കുറ്റപത്രം സമർപ്പിച്ചത്.

112 സാക്ഷികൾ, 60 തെളിവ് രേഖകളും അടങ്ങിയതാണ് 1000 പേജുള്ള കുറ്റപത്രം.
മുനമ്പം dysp എസ് ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. കേസിൽ നിർണായകമായാത് CCTV ദൃശ്യങ്ങളും, കുട്ടികളുടെ മൊഴിയും. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ജിതിൻ ഇതുവരെ പൂർണ ആരോഗ്യം വീണ്ടെടുത്തിട്ടില്ല.

ജനുവരി 16 തിയതി വൈകിട്ട് 6.40 ഓടെയാണ് ഋതു ജയൻ എന്ന കൊടും ക്രിമിനൽ അയൽ വീട്ടിൽ താമസിച്ചിരുന്ന പേരപ്പാടം കാട്ടിപ്പറമ്പില്‍ വേണു ഭാര്യ ഉഷ,മകള്‍ വിനിഷ എന്നിവരെ തലയ്ക്ക് അടിച്ച് കൊലപെടുത്തിയത്. ഒന്നര വർഷമായി നീണ്ടുനിരുന്ന അയൽത്തര്‍ക്കമാണ് കൊലപാത കാരണം. എൻഡിപിഎസ് കേസിൽ അടക്കം പ്രതിയായ ഋതുജയൻ മാനസിക പ്രശ്നങ്ങളില്ലെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here