കാസർഗോഡ്. തളങ്കരയിൽ കാട്ടുപന്നി ആക്രമണത്തിൽ വിദ്യാർഥിക്ക് പരുക്കേറ്റു. തളങ്കര സ്വദേശി യൂസഫിന്റെ മകൻ മുഹമ്മദ് ഷഹാമിനാണ് പരുക്കേറ്റത്. രാവിലെ ഉപ്പയോടൊപ്പം പള്ളിയിലേക്ക് പോയ
ഷഹാമിനെ പള്ളിക്ക് സമീപത്തുവച്ചാണ് പന്നി ആക്രമിച്ചത്. ശബ്ദം കേട്ടെത്തിയ ഉപ്പയാണ് മകനെ ആശുപത്രിയിലെത്തിച്ചത്.
കൈക്കും കാലിനും പരുക്കേറ്റ ഷഹാം കാസർഗോഡ് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.