ഐ.എസ്.എല്‍ പ്ലേ ഓഫ് സാദ്ധ്യത നിലനിറുത്താൻ ജയം അനിവാര്യമായ മത്സരത്തില്‍ തകർന്നടിഞ്ഞ് കേരളാ ബ്ലാസ്‌റ്റേഴ്സ്

Advertisement

കൊച്ചി : ഐ.എസ്.എല്‍ പ്ലേ ഓഫ് സാദ്ധ്യത നിലനിറുത്താൻ ജയം അനിവാര്യമായ മത്സരത്തില്‍, കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ തകർന്ന് അടിഞ്ഞ് കേരളാ ബ്ലാസ്‌റ്റേഴ്സ്.
എതിരില്ലാതെ മൂന്ന് ഗോളിന് ലീഗിലെ ഒന്നാം സ്ഥാനക്കാരായ മോഹൻ ബഗാൻ സൂപ്പർ ജെയന്റ്സിന് മുന്നില്‍ വീണ്ടും മുട്ടുകുത്തി.

ബഗാനു വേണ്ടി ജാമി മക്ലാരൻ (28,41) ഇരട്ടഗോളുമായി തിളങ്ങിയ മത്സരത്തില്‍ ആല്‍ബർട്ടോ റോഡ്രിഗസും (66) ഒരുഗോള്‍ നേടി. തോറ്റെങ്കിലും ബ്ലാസ്‌റ്റേഴ്സ് പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്ത് തുടരുകയാണ്. പ്ലേ ഓഫിലെത്താൻ ശേശേഷിക്കുന്ന മത്സരങ്ങളിലെല്ലാം ബ്ലാസ്റ്റേഴ്സിന് ഇനി വിജയം അനിവാര്യം .22ന് ഗോവയ്ക്ക് എതിരെ അവരുടെ തട്ടകത്തിലാണ് ബ്ലാസ്‌റ്റേഴ്സിന്റെ അടുത്ത മത്സരം.

Advertisement