തൃശൂർ:മസ്തകത്തിൽ മുറിവേറ്റ ആനയെ മയക്കുവെടി വച്ച് പിടികൂടി ചികിത്സിക്കുന്നതിനായി ഉള്ള കുങ്കി ആന എത്തി. പുലർച്ചെ വയനാട്ടിൽ നിന്നുള്ള വിക്രം എന്ന ആനയാണ് ആദ്യം എത്തിയത്. കാലടി പ്ലാന്റേഷനിലെ വാടാമുറിയിൽ ആയിരിക്കും കുങ്കി ആനകളുടെ താവളം.കോന്നി സുരേന്ദ്രനും കുഞ്ചുവും കൂടി അതിരപ്പിള്ളിയിൽ എത്തും. ആനയുടെ ആരോഗ്യസ്ഥിതിയിൽ ഏതെങ്കിലും തരത്തിലുള്ള ആശങ്ക ഉണ്ടായാൽ അടിയന്തരമായി ചികിത്സിക്കുന്നതിന് വെറ്റിനറി ഡോക്ടർമാരെയും നിയോഗിച്ചിട്ടുണ്ട്. അതേസമയം അഭയാരണ്യത്തിൽ ആനയ്ക്ക് കൂട് നിർമ്മിക്കുന്നതിനുള്ള നടപടികൾ ഇന്ന് വൈകുന്നേരത്തോടെ ആരംഭിക്കും. അരിക്കൊമ്പനു വേണ്ടി നിർമ്മിച്ച പഴയകൂടിന്റെ ബലപരിശോധന ഇന്ന് വീണ്ടും നടത്തും. കൂടിന് ബലം ഇല്ലെങ്കിൽ പൂർണ്ണമായും കൂടെ നീക്കം ചെയ്തശേഷം പുതിയ കൂടാകും നിർമ്മിക്കുക.