തിരുവനന്തപുരം. കേന്ദ്രം വിഹിതം തഴഞ്ഞു
സംസ്ഥാനത്തെ സമഗ്ര ശിക്ഷാ അഭ്യാൻ ( SSK ) വഴിയുള്ള വിദ്യാഭ്യാസ പദ്ധതികൾ പ്രതിസന്ധിയിൽ
കേന്ദ്രം നൽകാനുള്ളത് 513 കോടി
ഒന്നര ലക്ഷത്തോളം ഭിന്നശേഷി വിദ്യാർഥികളുടെ പഠനം പ്രതിസന്ധിയിൽ
കണ്ണട, ശ്രവണസഹായി, വീൽചെയർ ,കിടക്ക തുടങ്ങിയ മുഴുവൻ സഹായ ഉപകരണങ്ങളുടെ വിതരണവും മുടങ്ങി
സഹായ ഉപകരണങ്ങൾക്ക് പുറത്ത് വൻ വില നൽകേണ്ടി വരുന്നത് താങ്ങാനാകുന്നില്ലെന്ന് മാതാപിതാക്ക
കേന്ദ്രം വിഹിതം തഴഞ്ഞതോടെ സംസ്ഥാനത്തെ സമഗ്ര ശിക്ഷാ അഭ്യാൻ വഴിയുള്ള വിദ്യാഭ്യാസ പദ്ധതികൾ പ്രതിസന്ധിയിൽ. ഒന്നര ലക്ഷം ഭിന്നശേഷി വിദ്യാർഥികളുടെ പഠനം പ്രതിസന്ധിയിൽ. 513 കോടിയാണ് കേന്ദ്രം നൽകാനുള്ളത്.
60:40 എന്ന അനുപാതത്തിലാണ് സമഗ്ര ശിക്ഷാ അഭ്യാൻ പദ്ധതികൾ നടപ്പാകുന്നത്. ആകെ 855 കോടിയാണ് ഈ വർഷം ചിലവ് വരുന്നത്. കേന്ദ്രം നൽകേണ്ട 513 കോടി ലഭിക്കാതായതോടെ പൊതുവിദ്യാഭ്യാസ മേഖലയിലെ സൗജന്യ യൂണിഫോം,
പാഠ പുസ്തക വിതരണം ,
അധ്യപക പരിശിലനം ,എസ് ഇ -എസ് ടി വിദ്യാർത്ഥി ആനുകൂല്യങ്ങൾ
എന്നിവയെ ബാധിച്ചു. ഭിന്നശേഷി കുട്ടികളുടെ വിദ്യാഭ്യാസം നിലയ്ക്കുന്ന അവസ്ഥയിലാണ്. കണ്ണട, ശ്രവണസഹായി, വീൽചെയർ ,കിടക്ക തുടങ്ങിയ സഹായ ഉപകരണങ്ങളുടെ വിതരണം മുടങ്ങിയ നിലയാണ്.
സഹായം നിലച്ചത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് മാതാപിതാക്കളും പറയുന്നു.
ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഒന്നര ലക്ഷം വിദ്യാർത്ഥികളാണ് കേരളത്തിൽ ഉള്ളത്. 120 കോടി രൂപയുടെ പദ്ധതികളാണ് SSK വഴി ഓരോ വർഷവും നടപ്പാക്കുന്നത്.
കേന്ദ്രം നടപ്പാക്കുന്ന പി എം ശ്രീ പദ്ധതിയിൽ കേരളം ഒപ്പു വെക്കാത്തതാണ് വിഹിതം അനുവദിക്കാത്തതിന് കാരണം. ഇതിൻ്റെ പേരിൽ കേരളത്തെ തഴയുമ്പോൾ ബുദ്ധിമുട്ടിലാകുന്നത് ലക്ഷക്കണക്കിന് പാവപ്പെട്ട വിദ്യാർത്ഥികളാണ്.
Home News Breaking News സംസ്ഥാനത്തെ സമഗ്ര ശിക്ഷാ അഭ്യാൻ വഴിയുള്ള വിദ്യാഭ്യാസ പദ്ധതികൾ പ്രതിസന്ധിയിലായതെന്ത്