ചാലക്കുടി ദേശീയപാതയിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ചുകയറി; സഹോദരങ്ങൾക്ക് ദാരുണാന്ത്യം

Advertisement

ചാലക്കുടി: പോട്ട നാടുകുന്നിൽ വാഹനാപകടത്തിൽപ്പെട്ടു സഹോദരങ്ങൾ മരിച്ചു. എറണാകുളം പട്ടിമറ്റം ഓലിക്കൽ വീട്ടിൽ സുരേഷിന്റെ മക്കളായ സുരാജ് (32), സജീഷ് (25) എന്നിവരാണു മരിച്ചത്. പുലർച്ചെ അഞ്ച് മണിയോടെ ഇവർ ഓടിച്ചിരുന്ന ഇരുചക്ര വാഹനം ദേശീയപാതയിലെ ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു.

മുരിങ്ങൂരിലുള്ള ബന്ധുവീട്ടിൽ കുടുംബസമേതം വന്നതായിരുന്നു ഇവർ. മുരിങ്ങൂരിൽനിന്നു കൊടകര ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. മറ്റേതെങ്കിലും വാഹനം ബൈക്കിൽ തട്ടിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുകയാണെന്നു പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾ ചാലക്കുടി സെന്റ് ജയിംസ് ആശുപത്രി മോർച്ചറിയിൽ.

LEAVE A REPLY

Please enter your comment!
Please enter your name here