തലയില്‍ തുണിയിട്ട് മൂടിയ ശേഷം വയോധികയുടെ മാല കവര്‍ന്നു. പത്തനംതിട്ട ചന്ദനപള്ളിയിലാണ് സംഭവം. 84കാരിയായ മറിയാമ്മ സേവ്യറിന്റെ മാലയാണ് കവര്‍ന്നത്. വീട്ടില്‍ അതിക്രമിച്ചു കയറിയായിരുന്നു മോഷണം. സംഭവത്തില്‍ മറിയാമ്മയുടെ വീട്ടില്‍ മുമ്പ് ജോലിക്ക് നിന്നിരുന്ന ഇടത്തിട്ട സ്വ?ദേശി ഉഷയെ കൊടുമണ്‍ പൊലീസ് പിടികൂടി.
ഇന്ന് രാവിലെയാണ് സംഭവം. രാവിലെ ഉഷ മറിയാമ്മയുടെ വീട്ടിലെത്തി, അവരുടെ തലയില്‍ തുണിയിട്ട് മൂടിയ ശേഷം മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. തൊട്ടടുത്ത വീട്ടിലുള്ള മറിയാമ്മയുടെ ബന്ധുക്കള്‍ ഉഷയെ കണ്ടിരുന്നു. ഇവരാണ് പൊലീസില്‍ അറിയിച്ചത്.