കോഴിക്കോട് വൻ കഞ്ചാവ് വേട്ട

Advertisement

കോഴിക്കോട് വൻ കഞ്ചാവ് വേട്ട. പുതിയ ബസ്റ്റാൻഡിൽ
നിന്ന് 28 കിലോഗ്രാമോളം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ .
ബംഗാൾ സ്വദേശിയായ നോമിനുൽ മാലിത, എറണാകുളം കളമശേരി സ്വദേശി ഷാജി എന്നിവരാണ് പിടിയിലായത്. സംശയം തോന്നി ഡാൻസാഫ് ടീം ഇവരെ പരിശോധിക്കുകയായിരുന്നു. രണ്ട് ട്രോളി ബാഗിലും മറ്റ് ബാഗുകളിലുമായി ഒളിപ്പിച്ച് പെരുമ്പാവൂരിലേക്ക് കടത്താനായിരുന്നു ശ്രമം. പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വിൽപ്പനക്ക് കൊണ്ടുപോവുകയായിരുന്നു. ഒഡീഷയിൽ നിന്നാണ് കഞ്ചാവ് വാങ്ങിയത്. ഡൻസാഫ് അറിയിച്ചതിനെ തുടർന്ന് കസബ എസ്.ഐ ജഗ്‌മോഹൻ ദത്തൻ പുതിയ സ്റ്റാന്റിലെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here