തൃശൂർ: ചാലക്കുടി പോട്ടയിൽ പട്ടാപ്പകൽ ഫെഡറൽ ബാങ്ക് കൊള്ളയടിച്ച് 15 ലക്ഷം രൂപ കവർന്ന കള്ളൻ പിടിയിൽ. ചാലക്കുടി ആശാരിപ്പാറ സ്വദേശി റിജോ ആൻ്റണിയാണ് പിടിയിലായത്. 10 ലക്ഷം രൂപയും പ്രതിയിൽ നിന്ന് കണ്ടെടുത്തു. കടം വിട്ടാനായിരുന്നു മോഷണമെന്ന് പ്രതി സമ്മതിച്ചതായി പോലീസ് പറയുന്നു.ഇയാൾക്ക് ബാങ്കുമയോ, ജീവനക്കാരുമായോ എന്തെങ്കിലും ബന്ധമുണ്ടോയെന്നും ആരുടെയെങ്കിലും സഹായം പ്രതിക്കിട്ടിയിട്ടുണ്ടോ എന്നും വിശദമായ അന്വേഷണത്തിന് ശേഷമേ അറിവാകയുള്ളൂ.
ആസൂത്രിതമായ കവർച്ചയെന്നാണ് പൊലീസിന്റെ അനുമാനം.
കവർച്ചയ്ക്ക് ശേഷം അങ്കമാലി ഭാഗത്ത് വരെ മോഷ്ടാവ് എത്തിയതായി പൊലീസിന് സിസിടിവിയിൽ നിന്ന് വിവരം ലഭിച്ചിരുന്നു. കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. അതെ സമയം മോഷ്ടാവ് പോയതിന്‍റെ ചില പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചില്ല.
മിനിഞ്ഞാന്ന് ഹെൽമെറ്റും ജാക്കറ്റ് ധരിച്ച് മോഷ്ടാവ് ബൈക്കിൽ എത്തിയത്. ബാങ്കിലെ ജീവനക്കാർ ഉച്ചഭക്ഷണത്തിനായി പോയ സമയത്താണ് കവർച്ച നടന്നത്. 15 ലക്ഷം രൂപമാണ് ഇയാൾ കവർന്നത്.