തൃശൂർ: ചാലക്കുടി പോട്ടയിൽ പട്ടാപ്പകൽ ഫെഡറൽ ബാങ്ക് കൊള്ളയടിച്ച് 15 ലക്ഷം രൂപ കവർന്ന കള്ളൻ
ചാലക്കുടി ആശാരിപ്പാറ സ്വദേശി റിജോ ആൻ്റണിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്.തൃശൂരിലെ ഉന്നത കുടുംബാംഗമാണ് പ്രതി. പ്രതിയുടെ ഭാര്യ വിദേശത്താണ്. ഒന്നര വർഷമായി ഇപ്പോൾ താമസിക്കുന്ന കൊട്ടാര സദൃശ്യമായ ആഢംബര വീട്ടിൽ നിന്നാണ് പിടിയിലായത്. രണ്ട് മക്കളുണ്ട്. നഴ്സ് ആയ ഭാര്യ വിദേശത്ത് നിന്ന് അയച്ചു കൊടുക്കുന്ന പണം കൊണ്ട് സുഹൃത്തുക്കളോടൊത്ത് ആഢംബര ജീവിതം നയിക്കുകയായിരുന്നു പതിവ്. മദ്യപാനത്തിനും സുഹൃത്തുക്കളുമൊത്ത് വൻകിട ഹോട്ടലുകളിൽ പാർട്ടി കൂടുന്നതിനുമായി ഇയാൾ ഭാര്യ അയച്ചുകൊടുത്ത പണം മുഴുവൻ ചിലവഴിച്ചു.ഇയാൾക്ക് വൻ കടബാധ്യതയായി.ഭാര്യ അടുത്ത മാസം നാട്ടിലെത്തുകയാണ്. അപ്പാൾ പണത്തിൻ്റെ കണക്ക് ചോദിച്ചാൽ പിടിച്ചു നിൽക്കാനാണ് മോഷണം നടത്തിയത് എന്നാണ് പുറത്ത് വരുന്ന വിവരം.അടുത്ത മാസം ഭാര്യ നാട്ടിലെത്തും. അപ്പോൾ ഭാര്യ അയച്ച പണം കാണിക്കാൻ വേണ്ടിയായിരുന്നു മോഷണം എന്നാണ്.
10 ലക്ഷം രൂപയും പ്രതിയിൽ നിന്ന് കണ്ടെടുത്തു.
Home News Breaking News ചാലക്കുടി ബാങ്ക് കൊള്ള; പ്രതിക്ക് ആഢംബര വീട്, ഉന്നത കുടുംബാംഗം, വിനയായത് ധൂർത്ത്
വേണ്ടായിരുന്നു…. പണം വരും പോകും ഇപ്പോൾ വലിയ പ്രശ്നത്തിലേക്കു എടുത്തുചാടി ഭാവി തുലച്ചു………
ഞാൻ വിചാരിച്ചു.. ഇതുപോലത്തെ ഊള ഞാൻ മാത്രമായിരിക്കും എന്ന്! കുറെ എണ്ണം ഉണ്ട്.. സമാധാനമായി,😋