കോഴിക്കോട് വീണ്ടും വൻ ലഹരിമരുന്ന് വേട്ട. 31ലക്ഷം രൂപ വിലമതിക്കുന്ന 780 ഗ്രാം എംഡി എം എ പിടികൂടി. സംഭവത്തിൽ മലപ്പുറം വൈദ്യരങ്ങാടി സ്വദേശി കെ സിറാജ് അറസ്റ്റിലായി. ഡൽഹിയിൽ നിന്ന് MDMA കൊണ്ടുവന്ന് വില്പന നടത്തുകയായിരുന്ന പ്രതിയെ ടൗൺ പോലീസും ഡാൻസാഫ് സംഘവുമാണ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കേസിൽ ഹിമാചൽ പ്രദേശിൽ ഒരു വർഷത്തോളം തടവിൽ കഴിഞ്ഞ പ്രതി, പുറത്തിറങ്ങിയശേഷവും മയക്കുമരുന്ന് വിൽപ്പന തുടരുകയായിരുന്നു. രഹസ്യ വിവരത്തെ തുടർന്നുള്ള പരിശോധനയിലാണ് പ്രതി പിടിയിലായത്.