തിരുവനന്തപുരം.ശശി തരൂരിന് പരോക്ഷ മറുപടിയുമായി കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ. സംസ്ഥാനത്ത് വ്യവസായ അന്തരീക്ഷത്തെ പുകഴ്ത്തിയുള്ള ശശി തരൂരിൻ്റെ ലേഖനത്തിന് പേരെടുത്ത് പറയാതെയാണ് കെ സുധാകരൻ്റെ മറുപടി. കോഴിക്കടകളും തട്ടുകടകളും ചേർന്നതാണ് മന്ത്രിയുടെ കണക്കെന്നാണ് പരിഹാസം. പൂട്ടിപ്പോയ കടകൾ വരെ ഉൾപ്പെടുത്തിയാണ് ചെറുകിട സംരംഭങ്ങളുടെ കാര്യത്തിൽ വലിയ മുന്നേറ്റം എന്ന് അവകാശപ്പെടുന്നത്. കേന്ദ്രസർക്കാറിന്റെ ഉദ്യം പദ്ധതിയിൽ കടകളുടെ രജിസ്ട്രേഷൻ നടത്തിയതോടെയാണ് സംരംഭങ്ങളുടെ എണ്ണത്തിൽ വർധന ഉണ്ടായത്. പുതുതായി തുടങ്ങിയ 2.90 ലക്ഷം സംരംഭങ്ങളുടെ പട്ടിക പുറത്തുവിടാനും വ്യവസായ മന്ത്രിയെ കെ.പി.സി.സി അധ്യക്ഷൻ വെല്ലുവിളിച്ചു. എന്നാൽ ശശി തരൂരിന്റെ പേരെടുത്ത് വിമർശിക്കാൻ കെ സുധാകരൻ തയ്യാറായിട്ടില്ല. കോൺഗ്രസിൻ്റെ മറ്റെല്ലാ നേതാക്കളും ശശി തരൂരിന്റെ ലേഖനത്തെ തള്ളിപ്പറഞ്ഞപ്പോൾ ലേഖനം ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്ന് മാത്രമായിരുന്നു കെ സുധാകരൻ്റെ നിലപാട്.
Home News Breaking News കോഴിക്കടകളും തട്ടുകടകളും ചേർന്നതാണ് മന്ത്രിയുടെ വ്യവസായക്കണക്കെന്ന് കെ സുധാകരന്‍