താനൂരിൽയുവാവിൻ്റെ ദുരുഹ മരണം,കൊലപാതകം

Advertisement

മലപ്പുറം. താനൂരിൽ യുവാവിൻ്റെ ദുരുഹ മരണം കൊലപാതകമെന്ന് തെളിഞ്ഞു. പ്രതി പിടിയിൽ. അഞ്ചുടി സ്വദേശി ഹുസൈനാണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് തിരൂർ നടുവിലങ്ങാടി സ്വദേശി അബ്ദുല്‍ കരീമിനെ നിറമരുതൂര്‍ മങ്ങാട് താമസമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അബ്ദുല്‍ കരീമിന്റെ കഴുത്തില്‍ ഞെരുക്കിയ പാട് വ്യക്തമായത്തോടെയാണ് കൊലപാതകമാണെന്ന സൂചനയിലേക്ക് പൊലീസ് എത്തിയത്.

കരീമിന്റെ തലയില്‍ ഇടിയേറ്റതായി ഇന്‍ക്വസ്റ്റില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഹുസൈൻ്റെ ഫോൺ വില്പന നടത്തിയിരുന്നു. ഇതിൽ നിന്നും 1000 രൂപ അബ്ദുൽ കരീം മോഷണം നടത്തി എന്ന് ആരോപിച്ചാണ് കരിമിനെ ആക്രമിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here