2025 ഫെബ്രുവരി 17 തിങ്കൾ
BREAKING NEWS
👉ചാലക്കുടിയിലെ ബാങ്ക് കൊള്ള: പ്രതിയുടെ വീട്ടിൽ നിന്ന് 12 ലക്ഷം രൂപാ കണ്ടടുത്തു.
👉താനൂരിൽ തിരുർ സ്വദേശിയുടെ ദുരൂഹ മരണം കൊലപാതകം: അഞ്ചുടി സ്വദേശി ഹുസൈൻ പിടിയിൽ
👉 എറണാകുളം പുക്കാട്ട് പടിയിൽ പ്ലാസ്റ്റിക്ക് ഗോഡൗണിൽ തീപിടുത്തം, പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്ന സ്ഥാപനമായിരുന്നു.

🌴 കേരളീയം 🌴
🙏ഒന്നാം ക്‌ളാസിലേക്ക് പ്രവേശന പരീക്ഷയോ, അഭിമുഖമോ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി. സ്‌കൂള്‍ പ്രവേശനത്തിനായി ടൈം ടേബിളും സര്‍ക്കുലറും ഇറക്കുമെന്നും ഇത് ലംഘിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തില്‍ മന്ത്രി അറിയിച്ചു.
🙏കഴിഞ്ഞ 7 ദിവസങ്ങളായി സെക്രട്ടറിയേറ്റ് പടിക്കല്‍ രാപ്പകല്‍ സമരം ചെയ്യുന്ന ആശവര്‍ക്കര്‍മാര്‍ക്കെതിരെ ആക്ഷേപവുമായി ധനമന്ത്രി. സമരക്കാരെ ഒരു വിഭാഗം രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും ഇടത് സര്‍ക്കാരിനുള്ള താല്‍പ്പര്യമൊന്നും ഇവരെ കുത്തിയിളക്കി വിട്ടവര്‍ക്കില്ലെന്നുമായിരുന്നു മന്ത്രിയുടെ വിമര്‍ശനം.

🙏കേരളം വ്യവസായ സൗഹൃദ സംസ്ഥാനമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സാമ്പത്തികവര്‍ഷം വ്യാവസായിക മേഖലയില്‍ കേരളം നല്ല പുരോഗതി കൈവരിച്ചെന്നും ഇത് കേരളത്തിന്റെ നേട്ടമെന്ന് പറയാന്‍ ചിലര്‍ക്ക് പ്രയാസമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
🙏പിണറായി സര്‍ക്കാരിന്റെ ഭരണത്തില്‍ വ്യവസായരംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങളെ പുകഴ്ത്തി ലേഖനം എഴുതിയ ശശി തരൂരിനോടുമുള്ള നിലപാടില്‍ കോണ്‍ഗ്രസ്സില്‍ ഭിന്നത. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ തരൂരിനെ വിമര്‍ശിച്ച് രംഗത്തെത്തിയെങ്കിലും തരൂരിനോട് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ മൃദു നിലപാടാണ് സ്വീകരിച്ചത്.

🙏ശശി തരൂരിനെതിരെ നടപടിയുണ്ടാവില്ലെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളെ തരൂര്‍ പുകഴ്ത്തിയത് ശരിയായില്ലെന്ന അഭിപ്രായമാണെങ്കിലും വിഷയം ആളികത്തിക്കേണ്ടതില്ലെന്നാണ് ഹൈക്കമാന്‍ഡ് ധാരണ. എ ഐ സി സി നേതൃത്വം തരൂരിനെ പാര്‍ട്ടി നിലപാടറിയിച്ചെങ്കിലും തത്കാലം നടപടി വേണ്ടെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.
🙏കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ലേഖന വിവാദത്തില്‍ നിലപാട് മയപ്പെടുത്തി. സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ നേടിയ വികസനത്തെ കുറിച്ച് മാത്രമാണ് ലേഖനത്തില്‍ പറഞ്ഞതെന്നും കേരളം ഇപ്പോഴും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സ്റ്റാര്‍ട്ടപ്പ് വളര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരെന്നും യുഡിഎഫ് കാലത്തെ വികസനം എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വഭാവികമായി മുന്നോട്ട് കൊണ്ടുപോയെന്നും തരൂര്‍ ഫേസ്ബുക്ക് പേജിലൂടെ വിശദീകരിച്ചു.

🙏ശശി തരൂര്‍ എംപിക്ക് ശക്തമായ മറുപടിയുമായി കുഞ്ഞാലിക്കുട്ടി. എകെ ആന്റണി സര്‍ക്കാരിന്റെ കാലത്താണ് കേരളത്തിന്റെ വ്യവസായ ഭൂപടം മാറിയതെന്നും എകെ ആന്റണി മന്ത്രിസഭയില്‍ താന്‍ വ്യവസായ മന്ത്രിയായിരിക്കെ കേരളത്തില്‍ നടപ്പാക്കിയ പദ്ധതികളെക്കുറിച്ചും പികെ കുഞ്ഞാലിക്കുട്ടി എടുത്തു പറഞ്ഞു.
🙏 കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 300 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഒരു കുടുംബത്തിന് പ്രതിവര്‍ഷം അഞ്ചുലക്ഷം രൂപവരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ദരിദ്രരും ദുര്‍ബലരുമായ 41.99 ലക്ഷം കുടുംബങ്ങള്‍ക്കാണ് സൗജന്യ ചികിത്സ ഉറപ്പാക്കുന്നത്.

🙏ചാലക്കുടി പോട്ടയിലെ ബാങ്ക് കൊള്ളക്കാരന്‍ പൊലീസിന്റെ പിടിയില്‍. ചാലക്കുടി സ്വദേശിയായ റിജോ ആന്റണിയാണ് പൊലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് പൊലീസ് പത്തു ലക്ഷം രൂപ കണ്ടെടുത്തു.
🙏ചാലക്കുടി പോട്ടയിലെ ബാങ്ക് കൊള്ള നടത്തിയ റിജോ ആന്റണി ആഢംബരജീവിതം നയിക്കുന്നയാളാണെന്ന് പൊലീസ്. റിജോ ആന്റണിയുടെ ഭാര്യ വിദേശത്താണ്. നാട്ടിലേക്ക് അയച്ച പണം എടുത്ത് ധൂര്‍ത്തടിച്ചു കളയുകയായിരുന്നു റിജോ. ഭാര്യ വരുന്ന സമയമായപ്പോള്‍ കൊള്ള ചെയ്ത് കടം വീട്ടാന്‍ ശ്രമിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

🙏 പോട്ട ബാങ്ക് കവര്‍ച്ച കേസിലെ പ്രതിയിലേക്ക് പൊലീസിനെ എത്തിച്ചത് ‘എന്‍ടോര്‍ക്ക് 125’ സ്‌കൂട്ടര്‍. അന്വേഷണം വഴിതിരിച്ചു വിടാന്‍ പ്രതി റിജോ ആന്റണി നടത്തിയ ശ്രമങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞ എന്‍ടോര്‍ക്ക് സ്‌കൂട്ടറിലൂടെ പൊലീസിനെ കൃത്യമായി റിജോയുടെ വീട്ടില്‍ എത്തിച്ചു.
🙏 ചിന്നക്കനാല്‍ 301 കോളനിയില്‍ ചക്കക്കൊമ്പന്‍ എന്ന കാട്ടാന രണ്ട് വീടുകള്‍ തകര്‍ത്തു. കല്ലുപറമ്പില്‍ സാവിത്രി കുമാരന്‍, ലക്ഷ്മി നാരായണന്‍ എന്നിവരുടെ വീടുകളാണ് തകര്‍ത്തത്. പുലര്‍ച്ചെയാണ് സംഭവമുണ്ടായത്.

🙏ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ.കെ.ശൈലജയുടെ പേരില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസില്‍ ലീഗ് നേതാവിന് പിഴ ശിക്ഷ. ന്യൂമാഹി പഞ്ചായത്ത് യുഡിഎഫ് ചെയര്‍മാനും വാര്‍ഡംഗവുമായ ടിഎച്ച് അസ്ലമിനാണ് തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പതിനയ്യായിരം രൂപ പിഴയിട്ടത്.
🙏കാലിക്കറ്റ് സര്‍വ്വകലാശാല ഡി സോണ്‍ കലോത്സവം അലങ്കോലപ്പെടുത്താനുള്ള ശ്രമം എസ് എഫ് ഐ തുടരുന്നതായി കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. കലോത്സവത്തിലെ സംഘര്‍ഷത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത എസ് എഫ് ഐ നേതാവ് ഇന്നലെ പുനരാരംഭിച്ച കലോത്സവ വേദിയിലെത്തിയത് മനഃപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാനാണെന്നും കെ എസ് യു സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.

🙏കൊല്ലം പാലരുവി വിനോദസഞ്ചാര കേന്ദ്രത്തില്‍ തേനീച്ചയുടെ ആക്രമണം. വനം വകുപ്പ് ജീവനക്കാരും സഞ്ചാരികളും അടക്കം 25 പേര്‍ക്ക് തേനീച്ചയുടെ കുത്തേറ്റു. പരിക്കേറ്റവര്‍ ആര്യങ്കാവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ആരുടെയും പരിക്ക് ഗുരുതരമല്ല.
🙏 വന്യമൃഗ ശല്യം കാരണം 30 വര്‍ഷത്തിന് ശേഷം ആദ്യമായി പുഞ്ചകൃഷി ഒഴിവാക്കിയിരിക്കുകയാണ് മുത്തങ്ങ മന്മഥന്‍മൂലയിലെ കര്‍ഷകര്‍. കൃഷിയിറക്കി വന്യമൃഗങ്ങള്‍ക്ക് നശിപ്പിക്കാനിട്ട് കൊടുക്കാന്‍ വയ്യെന്നാണ് ഒരു കൂട്ടം കര്‍ഷകര്‍ പറയുന്നത്.

🙏 വധശ്രമക്കേസിലെ പ്രതി മൂന്ന് വര്‍ഷത്തിന് ശേഷം പൊലീസിന്റെ പിടിയില്‍. മലപ്പുറം കൊണ്ടോട്ടി സ്വദേശി മുഹമ്മദ് അഷ്ഫാഖ്(27) ആണ് നേപ്പാളില്‍ നിന്ന് അറസ്റ്റിലായത്. 2022 ലാണ് കേസിന് ആസ്പദമായ കൊലപാതകശ്രമം. ബാലുശ്ശേരി സ്വദേശി ലുഖ്മാനുല്‍ ഹക്കീമിനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ലുഖ്മാന്റെ ഭാര്യപിതാവാണ് ക്വട്ടേഷന്‍ നല്‍കിയത്.
🙏നവീകരിച്ച റോഡിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിന് മുമ്പെ ജനകീയ ഉദ്ഘാടനം നടത്താനുള്ള ശ്രമം തടഞ്ഞ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍. പാലക്കാട് കാഞ്ഞിരപ്പുഴ- ചിറക്കല്‍പടി റോഡ് ജനകീയ ഉദ്ഘാടനം നടത്താനുള്ള ഒരുക്കത്തിനിടെയാണ് സംഘര്‍ഷം ഉണ്ടായത്. വിളംബര ജാഥയുമായെത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ജനകീയ വേദിപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതോടെയാണ് .

🙏പത്തനംതിട്ട പെരുനാട് മഠത്തുംമൂഴിയില്‍ യുവാക്കള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ യുവാവ് കുത്തേറ്റ് കൊല്ലപ്പെട്ടു. സിഐടിയു പ്രവര്‍ത്തകന്‍ ജിതിന്‍ (36) ആണ് കൊല്ലപ്പെട്ടത്. മഠത്തുമുഴി പ്രദേശത്ത് യുവാക്കള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.
🇳🇪 ദേശീയം 🇳🇪
🙏 മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് യെമനുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അറിയിച്ചു. നിമിഷയുടെ മാത്രമല്ല മറ്റു പലരുടെയും മോചനത്തിനായി ശ്രമിക്കുന്നുണ്ടെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അറിയിച്ചു.

🙏 ന്യൂ ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലുംപ്പെട്ട് 18 പേര്‍ മരിച്ച സംഭവത്തില്‍ തിരക്കില്‍പ്പെട്ടവര്‍ക്ക് മുക്കാല്‍ മണിക്കൂറിന് ശേഷമാണ് അധികൃതരുടെ സഹായം കിട്ടിയതെന്നും ഇതാണ് ദുരന്തം ഇത്രയേറെ ഭീകരമാക്കിയതെന്നും റിപ്പോര്‍ട്. പ്രയാഗ് രാജിലേക്ക് പോകാന്‍ വലിയ തിരക്കുണ്ടെന്ന് രാത്രി 8 മണി മുതല്‍ വ്യക്തമായിട്ടും ഇത് നിയന്ത്രിക്കാനുള്ള നടപടികള്‍ റെയില്‍വേ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
🙏ന്യൂ ഡല്‍ഹി റെയില്‍വേ ദുരന്തത്തിന് കാരണമായത് അനൗണ്‍സ്മെന്റിലെ ആശയകുഴപ്പമെന്ന് ഡല്‍ഹി പൊലീസ്. പ്രയാഗ്രാജിലേക്ക് പോകുന്ന രണ്ട് ട്രെയിനുകളെ കുറിച്ച് ഒന്നിച്ചുണ്ടായ അനൗണ്‍സ്മെന്റാണ് ദുരന്തത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. 14 -ാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ ഒരു ട്രെയിന്‍ നില്‍ക്കേ 16 -ാം പ്ലാറ്റ്ഫോമിലേക്ക് അടുത്ത ട്രെയിന്‍ വരുന്നതായുള്ള അറിയിപ്പാണ് ആശയകുഴപ്പത്തിനിടയാക്കിയത് എന്നും ദില്ലി പൊലീസിന്റെ പ്രാഥമിക നിഗമനം.

🙏 കര്‍ണാടകയിലെ വ്യവസായിയുടെ വീട്ടില്‍ ഇഡി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് റെയ്ഡ് നടത്തി 30 ലക്ഷം രൂപയും സ്വര്‍ണവും തട്ടിയെടുത്ത കേസില്‍ കൊടുങ്ങല്ലൂര്‍ ഗ്രേഡ് എസ് ഐ ഷഫീര്‍ ബാബുവിനെ കൂടാതെ മൂന്ന് പേരു കൂടി അറസ്റ്റിലായി. കൊല്ലം സ്വദേശികളായ അനില്‍ ഫെര്‍ണാണ്ടസ്, സജിന്‍, ഷബീന്‍ എന്നിവരാണ് അറസ്റ്റിലായ മറ്റ് മൂന്ന് പേര്‍. ദക്ഷിണ കന്നഡ ബോളന്തൂരിലെ വ്യവസായി സുലൈമാന്റെ വീട്ടില്‍ നിന്നാണ് പണം തട്ടിയത്.
🙏 തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് മദ്യം തേടിയെത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്. കേരള- തമിഴ്നാട് അതിര്‍ത്തിയായ പാറശാലയുടെ സമീപങ്ങളിലെ ബിവറേജ് ഔട്ട് ലറ്റിലേക്കാണ് മദ്യം വാങ്ങാനായി ആള്‍ക്കാര്‍ വ്യാപകമായി എത്തുന്നത്.

🙏പ്രധാനമന്ത്രിയെ പരിഹസിക്കുന്ന കാര്‍ട്ടൂണിന്റെ പേരില്‍ തമിഴ് വാരിക വികടനെ വിലക്കിയ നടപടിയില്‍ വ്യാപക പ്രതിഷേധം. ബി ജെ പിയുടെ ഫാസിസത്തിന്റെ ഉദാഹരണമാണ് സംഭവമെന്നാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കേന്ദ്ര നടപടിയെ വിശേഷിപ്പിച്ചത്. അഭിപ്രായസ്വാതന്ത്യം വിലക്കുന്നത് ഭരണഘടനാ ലംഘനം ആണെന്ന് ടി വി കെ അധ്യക്ഷന്‍ വിജയ് പറഞ്ഞു.
🙏 അമേരിക്കയില്‍ നിന്നും അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെയും വഹിച്ചുള്ള മൂന്നാമത്തെ സൈനിക വിമാനം അമൃത്സറില്‍ ഇറങ്ങി. 112 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ 44 ഹരിയാന സ്വദേശികളും 31 പഞ്ചാബ് സ്വദേശികളും ഉണ്ട്.
🙏 അമേരിക്കയിലെ രണ്ടാമത്തെ ബാച്ച് അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ എത്തിച്ചതും കൈയിലും കാലിലും വിലങ്ങണിയിച്ചെന്ന് റിപ്പോര്‍ട്ട്. 119 അനധികൃത കുടിയേറ്റക്കാരുമായി രണ്ടാമത്തെ യുഎസ് സൈനിക വിമാനം ശനിയാഴ്ച രാത്രിയാണ് അമൃത്സറില്‍ എത്തിയത്.

🙏അമേരിക്കയില്‍ നിന്ന് അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ ഇന്നലെയും എത്തിച്ചത് കൈയിലും കാലിലും വിലങ്ങണിയിച്ചെന്നുള്ള റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ച് മടങ്ങിയെത്തിയ യുവാവ്. വിമാനത്തിനുള്ളില്‍ വിലങ്ങും ചങ്ങലയും ഉണ്ടായിരുന്നുവെന്ന് പഞ്ചാബ് ഹോഷിയാര്‍പൂര്‍ സ്വദേശി ദല്‍ജിത് സിംഗ് വ്യക്തമാക്കി.
🙏 തെലങ്കാന പൊലീസിന്റെ ഗരുഡ സ്‌ക്വാഡിലേക്ക് പരുന്ത്, പ്രാപ്പിടിയന്‍ തുടങ്ങി കൂടുതല്‍ പക്ഷികളെ ഉള്‍പ്പെടുത്തി. മൊയ്‌നാബാദിലെ ഇന്റഗ്രേറ്റഡ് ഇന്റലിജന്‍സ് ട്രെയിനിങ് അക്കാദമിയിലാണ് പരിശീലനം നല്‍കുന്നത്. ഡ്രോണുകള്‍ക്കെതിരായ സുരക്ഷാ നടപടികള്‍ക്കും നിരീക്ഷണ ആവശ്യങ്ങള്‍ക്കുമായാണ് ഇവയെ ഉപയോഗിക്കുക.

🙏 അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ പക്കല്‍ നിന്ന് പിടിച്ചെടുത്ത സ്വര്‍ണവും വെള്ളിയും സ്വത്ത് രേഖകളും തമിഴ്നാട് സര്‍ക്കാരിന് കൈമാറി ബെംഗളൂരുവിലെ സിബിഐ പ്രത്യേകകോടതി.
🙏 ഡല്‍ഹിയില്‍ മുഖ്യമന്ത്രി ആരാകണം എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല. സസ്പെന്‍സ് അവസാനിപ്പിച്ചുകൊണ്ട് ഇന്ന് ഇക്കാര്യത്തില്‍ പ്രഖ്യാപനമുണ്ടായേക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നെങ്കിലും ഏറ്റവും പുതിയ വിവരം പ്രഖ്യാപനം വൈകുമെന്നതാണ്.
🙏 ബിയര്‍ കാനില്‍ മഹാത്മാ ഗാന്ധിയുടെ ചിത്രം പതിപ്പിക്കാനുള്ള തീരുമാനവുമായി റഷ്യന്‍ ബ്രൂവറി. ഒഡീഷയില്‍ നിന്നുള്ള രാഷ്ട്രീയ നേതാവായ സുപര്‍ണോ സത്പതി എക്സില്‍ നടത്തിയ പ്രതികരണത്തിന് പിന്നാലെയാണ് വലിയ രീതിയില്‍ സംഭവം ചര്‍ച്ചയായത്.
🙏 ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന് ഇന്ത്യയില്‍ വലിയ തോതിലുള്ള ആക്രമണങ്ങള്‍ നടത്താന്‍ കഴിയില്ലെന്ന് യുഎന്‍ റിപ്പോര്‍ട്ട്. എന്നാല്‍ ഐഎസിന് ഇന്ത്യയില്‍ പിന്തുണക്കുന്നവരെ ഉപയോഗിച്ച് ഒറ്റപ്പെട്ട ആക്രമണങ്ങള്‍ നടത്താന്‍ ശ്രമിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

🇦🇴 അന്തർദേശീയം 🇦🇽
🙏 റഷ്യ – യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ മദ്ധ്യസ്ഥ ചര്‍ച്ചകള്‍ അടുത്തയാഴ്ച സൗദി അറേബ്യയില്‍ നടക്കും.
🙏റഷ്യ – യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാനുള്ള അമേരിക്കയുടെ ഏകപക്ഷീയ നീക്കത്തില്‍ പ്രതിഷേധം പരസ്യമാക്കി യൂറോപ്യന്‍ രാജ്യങ്ങള്‍ രംഗത്ത്.

🙏 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എട്ട് മാസമായികുടുങ്ങിക്കിടക്കുന്ന സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക് മടങ്ങിയെത്തുന്ന തിയതി കുറിച്ചു. സുനിതയെയും ബുച്ചിനെയും മടക്കിക്കൊണ്ടുവരാനുള്ള ക്രൂ-10 ദൗത്യം മാര്‍ച്ച് 12ന് സ്പേസ് എക്സ് വിക്ഷേപിക്കും. മാര്‍ച്ച് 19ന് ഭൂമിയില്‍ ലാന്‍ഡ് ചെയ്യും.
🏏 കായികം 🏏
🙏 ഒരു മാസം നീണ്ടുനില്‍ക്കുന്ന 2025 ലെ ഐ.പി.എല്‍ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യമത്സരം മാര്‍ച്ച് 22-ന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കും. നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവുമാണ് ഉദ്ഘാടനമത്സരത്തില്‍ ഏറ്റുമുട്ടുക.മേയ് 25-നാണ് ഫൈനല്‍