പാലക്കാട്.സിപിഐ നേതാവും പോലീസ് തമ്മിൽ വാക്കേറ്റം. സിപിഐ പാലക്കാട് ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി പൊറ്റശ്ശേരി മണികണ്ഠനും, മണ്ണാർക്കാട് സിഐയും തമ്മിലായിരുന്നു തർക്കം. മണ്ണാർക്കാട് ചിറക്കൽപ്പടിറോഡ് ജനകീയ സമിതി ഉത്ഘാടനം ചെയ്യാൻ ശ്രമിച്ചതിനിടെ ഉണ്ടായ സംഘർഷം പ്രതിയെ തേടി പോലീസ് CPI നേതാവിന്റെ വീട്ടിൽ
ചിറക്കൽപ്പടി കാഞ്ഞിരപ്പുഴ റോഡ് മന്ത്രി ഉത്ഘാടനം ചെയ്യുന്നതിന്നു മുന്നേ ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഉത്ഘാടനം ചെയ്യാൻ ശ്രമിച്ചത് LDF പ്രവർത്തകരും പോലീസും ചേർന്ന് തടയുകയും ഇതേ തുടർന്നുണ്ടായ ഉന്തിലും തള്ളിലും LDF പ്രവർത്തകർ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ തിരിയുകയും സംഘർഷത്തിൽ LDF പ്രവർത്തകൻ റിയാസിന്റെ പേരിൽ മണ്ണാർക്കാട് പോലീസ് കേസ്സ് രജിസ്റ്റർ ചെയ്യുകയും റിയാസിനെ പിടികൂടുന്നതിന്നായി മൊബൈൽ ഫോൺ ടവർ ലോക്കെറ്റ് ചെയ്യുന്നത് പരിശോധിച്ച് CPI പാലക്കാട് ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി മണികണ്ഠൻ പൊറ്റശ്ശേരിയുടെ വീട്ടിൽ എത്തുകയുമാണുണ്ടായത് മണ്ണാർക്കാട് CI MB രാജേഷിന്റെ നേതൃത്വത്തിൽ പോലീസ് സംഘം രാത്രി 10 മണിയോടെ മണികണ്ഠന്റെ വീട് പരിശോധിക്കാനെത്തിയതിൽ മണികണ്ഠൻ പോലീസിനെ തടഞ്ഞു തുടർന്നുണ്ടായ വാക്കേറ്റത്തിനു ശേഷം പോലീസ് മടങ്ങി പോകുകയാനുണ്ടായത്