തൃശൂർ: മാള അഷ്ടമിച്ചിറയിൽ കുടുംബ വഴക്കിനെ തുടർന്നു ഭർത്താവ് വെട്ടിപ്പരുക്കേൽപ്പിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു. കഴിഞ്ഞ മാസം 29നാണ് മാരേക്കാട് പഴമ്പിള്ളി വീട്ടിൽ വാസൻ (49) ഭാര്യ ശ്രീഷ്മയെ (35) വെട്ടിയത്. ഗുരുതരമായി പരുക്കേറ്റ ശ്രീഷ്മ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെ നാലരയോടെയാണു മരിച്ചത്.
ആക്രമണത്തിൽ കയ്യും കാലും അറ്റുപോകാവുന്ന അവസ്ഥയിലാണ് ശ്രീഷ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വാസനെ മാള പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ വിയ്യൂർ ജയിലിൽ റിമാൻഡിലാണ്. സ്വകാര്യ ഫാക്ടറിയിലെ ജീവനക്കാരിയായിരുന്നു ശ്രീഷ്മ.