ഡിവൈഎഫ്ഐ പ്രവർത്തകന്റെ കൊലപാതകം രാഷ്ട്രീയ കൊലപാതകം എന്ന് സിപിഎം

Advertisement

പത്തനംതിട്ട. പെരുനാട്ടിലെ സിഐടിയു – ഡിവൈഎഫ്ഐ പ്രവർത്തകന്റെ കൊലപാതകം രാഷ്ട്രീയ കൊലപാതകം എന്ന് സിപിഐഎം .ജിതിനെ ആർഎസ്എസ് അക്രമിസംഘം സംഘടിതമായി വെട്ടിക്കൊല്ലുകയായിരുന്നു എന്നാണ് സിപിഎം നേതാക്കൾ പറയുന്നത് -എന്നാൽ ആരോപണം ബിജെപി പൂർണമായി തള്ളുകയാണ്. സമയം മകനോട് ഏതെങ്കിലും തരത്തിൽ രാഷ്ട്രീയ വൈരാഗ്യം ആർക്കെങ്കിലും ഉള്ളതായി അറിയില്ലെന്ന് അച്ഛൻ ഷാജിയും പ്രതികരിച്ചു

ഇന്നലെ രാത്രി 9 മണിയോടുകൂടിയാണ് നാടിനെ നടുക്കിയ അരുൺ കൊലപാതകം നടക്കുന്നത്. കൊലപാതകത്തെക്കുറിച്ച് ആക്രമണത്തിൽ പരിക്കേറ്റ ജിതിന്റെ സുഹൃത്ത് വിഷ്ണു പറയുന്നത് ഇങ്ങനെ

പെരുനാട്ടിലെ ബേക്കറിയിൽ സാധനം വാങ്ങാൻ വന്ന വിഷ്ണുവിൻറെ ബന്ധു അനന്തു അനിലുമായി പ്രദേശത്തെ ചിലർ തർക്കമുണ്ടായി.ഇത് പിന്നീട് കയ്യാങ്കളിയായി.പ്രശ്നം അറിഞ്ഞെത്തിയ ജിതിനെ ആർഎസ്എസ് പ്രവർത്തകനായ വിഷ്ണു വടിവാളുകൊണ്ട് കുത്തിയും വെട്ടിയും കൊലപ്പെടുത്തി.

എന്നാൽ ആരോപണങ്ങൾ ബിജെപി പൂർണമായി തള്ളുകയാണ് ‘ബൈറ്റ് -അഡ്വക്കേറ്റ് വി എ സൂരജ് ,ബിജെപി ജില്ലാ പ്രസിഡണ്ട്

മകനോട് ആർക്കെങ്കിലും രാഷ്ട്രീയ വൈരാഗ്യം ഉള്ളതായി അറിയില്ലെന്നായിരുന്നു പിതാവ് ഷാജിയുടെ പ്രതികരണം.വയറിൽ ആഴത്തിലെറ്റ കുത്തും,തുടയിലെ ആഴമേറിയ വെട്ടും ജിതിന് ഏറ്റിട്ടുണ്ടെന്നും ഇത് മരണത്തിലേക്ക് നയിച്ചു എന്നുമാണ് എഫ്ഐആർ പറയുന്നത്.പക്ഷേ രാഷ്ട്രീയ കാരണങ്ങളൊന്നും തന്നെ എഫ്ഐആറിൽ പ്രതിപാദിക്കുന്നില്ല.സംഭവത്തിൽ മൂന്നുപേർ പോലീസ് കസ്റ്റഡിയിൽ ആയിട്ടുണ്ട്. വിഷ്ണുവും നിഖിലേഷും അടക്കം പ്രധാന പ്രതികൾ ഇപ്പോഴും ഒളിവിൽ തന്നെ.സംഘർഷത്തിൽ പരിക്കേറ്റ വിഷ്ണു അടക്കമുള്ള മൂന്നംഗസംഘം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തി ചികിത്സ തേടാൻ ശ്രമിച്ചതിനുശേഷമാണ് രക്ഷപ്പെട്ടതെന്നാണ് പോലീസ് ലഭിച്ചിരിക്കുന്നത് വിവരം.കൊല്ലപ്പെട്ട ജിതിൻടെ മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഇൻവെസ്റ്റ് നടപടിക്രമങ്ങൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി -ബഹറിനുള്ള അമ്മ എത്തിയശേഷം നാളെയായിരിക്കും സംസ്കാരം നടക്കുക -സംഘർഷ സാധ്യത കണക്കിലെടുത്ത് പെരുനാട്ടിൽ പോലീസ് സംഘം ക്യാമ്പ് ചെയ്യുകയാണ്

LEAVE A REPLY

Please enter your comment!
Please enter your name here