ആനഇടഞ്ഞ് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ ഗുരുവായൂര്‍ ദേവസ്വത്തിന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ രൂക്ഷ വിമര്‍ശനം

Advertisement

കൊച്ചി. കൊയിലാണ്ടി മനക്കുളങ്ങര ക്ഷേത്രത്തില്‍ ആനഇടഞ്ഞ് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ ഗുരുവായൂര്‍ ദേവസ്വത്തിന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ രൂക്ഷ വിമര്‍ശനം.

ആനകളുടെ പരിപാലനവും സുരക്ഷയും ഉടമയായ ദേവസ്വത്തിന്റെ കടമയെന്ന് ഹൈക്കോടതി.

രണ്ട് ആനകള്‍ പരസ്പരം സ്പര്‍ശിക്കുമ്പോള്‍ തന്നെ വന്യസ്വഭാവം പ്രകടമാക്കും.

പടക്കം പൊട്ടിക്കുന്ന സ്ഥലത്ത് എന്തിനാണ് ആനകളെ നിര്‍ത്തിയതെന്നും ഹൈക്കോടതി.

ആനകളെ തുടര്‍ച്ചയായി ദീര്‍ഘദൂരം യാത്ര ചെയ്യിക്കുന്നതെന്തിനെന്നും ഡിവിഷന്‍ ബെഞ്ചിന്റെ ചോദ്യം.

ആനകളെ ഒരു ദിവസം 140 കിലോമീറ്റര്‍ യാത്ര ചെയ്യിച്ചുവെന്നും ഹൈക്കോടതിയുടെ വിമര്‍ശനം.

25 കിലോമീറ്റര്‍ വേഗതയിലാണ് വാഹനത്തില്‍ ആനകളെ കൊണ്ടുപോയതെന്ന ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ മറുപടി ഹൈക്കോടതി അംഗീകരിച്ചില്ല.

ഒന്നര മാസമായി ആനകളെ പലയിടത്തായി എഴുന്നള്ളിപ്പിനായി കൊണ്ടുപോകുന്നു. ഇക്കാര്യം രജിസ്റ്ററില്‍ വ്യക്തമാണെന്നും ഹൈക്കോടതി.

കൊയിലാണ്ടി മനകുളങ്ങര ക്ഷേത്രത്തില്‍ ഇടഞ്ഞ ആനകള്‍ക്ക് പരുക്കുണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചു.

ആനകള്‍ക്ക് പരുക്ക് പറ്റിയതില്‍ ഗുരുവായൂര്‍ ദേവസ്വം വെറ്ററിനറി സര്‍ജന്‍ റിപ്പോര്‍ട്ട് നല്‍കണം.

ആനകള്‍ക്ക് മതിയായ ഭക്ഷണം ലഭിക്കുന്നുണ്ടോയെന്നതില്‍ ലൈവ് സ്‌റ്റോക് ഇന്‍സ്‌പെക്ടര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

പീതാംബരന്‍, ഗോകുല്‍ എന്നീ ആനകളെ ആനക്കോട്ടയില്‍ നിന്ന് പുറത്തുകൊണ്ടുപോകില്ലെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു.

കൊയിലാണ്ടി മനക്കുളങ്ങര ക്ഷേത്രത്തില്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കുന്നതിന് ക്ഷേത്രം ഭാരവാഹികള്‍ അനുമതി നേടിയില്ലെന്ന് സര്‍ക്കാര്‍.

ഇക്കാര്യത്തില്‍ എക്‌സപ്ലോസീവ്‌സ് നിയമം അനുസരിച്ച് കേസെടുത്ത് അന്വേഷിക്കുന്നുണ്ട്.

മൂന്ന് പേര്‍ മരിച്ചതില്‍ അസ്വഭാവിക മരണത്തിനും കേസെടുത്ത് അന്വേഷിക്കുന്നുവെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

Advertisement