തോമസ് കെ തോമസ് തന്നെ എൻസിപിയുടെ അടുത്ത അധ്യക്ഷനാവും,ചാക്കോ ചാക്കില്‍

Advertisement

തിരുവനന്തപുരം. തോമസ് കെ തോമസ് തന്നെ എൻസിപിയുടെ അടുത്ത അധ്യക്ഷനാവും . പിസി ചാക്കോയുടെ തീരുമാനങ്ങളും നീക്കങ്ങളും ഏശിയില്ലെന്ന് വ്യക്തമാക്കുന്ന പുതിയ സംഭവത്തോടെ എകെ ശശീന്ദ്രന്‍റെ സ്ഥാനം ഒന്നുകൂടി ഉറയ്ക്കുകയാണുണ്ടായത്. ശരദ് പവാറിന്ർറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ധാരണ. പ്രഖ്യാപനത്തിന് മുന്നോടിയായി കേന്ദ്ര നിരീക്ഷകനെ കേരളത്തിലേക്ക് അയക്കാനും പവാർ തീരുമാനിച്ചു


പിസി ചാക്കോ സംസ്ഥാന അധ്യക്ഷ പദവി രാജിവച്ചതിന് ശേഷമുള്ള സാഹചര്യം വിലയിരുത്താനാണ് ചാക്കോയെയും എകെ ശശീന്ദ്രനെയും തോമസ് കെ തോമസിനെയും പവാർ മുംബൈയ്ക്ക് വിളിപ്പിച്ചത്. മൂന്ന് മണിക്കൂറോളം യോഗം നീണ്ടു. രാജിയിൽ മനംമാറ്റമുണ്ടോയെന്ന് പവാർ ചാക്കോയോട് ചോദിച്ചു. ഇല്ലെന്ന് മറുപടി. മന്ത്രിമാറ്റത്തിലടക്കം പാർട്ടി തീരുമാനം നടക്കാതെ പോയതിലെ നീരസം  ചാക്കോ ധരിപ്പിച്ചു. പുതിയ അധ്യക്ഷനാവാനുള്ള താത്പര്യം പിന്നാലെ തോമസ് കെ. തോമസ് തന്നെയാണ് യോഗത്തിൽ അറിയിച്ച്.  എകെ ശശീന്ദ്രനും പിന്താങ്ങിയതോടെ പവാറും ആ ധാരണയോട് അനുകൂല നിലപാടെടുത്തു. എന്നാൽ ഇക്കാര്യത്തിൽ ഒരു പ്രഖ്യാപനത്തിന് മുൻപ് നടപടിക്രമങ്ങൾ എല്ലാം പൂർത്തിയാക്കണമെന്ന് ചാക്കോ വാദിച്ചു. ഇതോടെപ് മുൻ മന്ത്രിയും മഹാരാഷ്ട്രയിലെ മുതിർന്ന നേതാവുമായ ജിതേന്ദ്ര അവാദിനെ യോഗത്തിലേക്ക് വിളിച്ച് വരുത്തി. ഈ മാസം 25ന് കേരളത്തിലെത്തി സംസ്ഥാന തലത്തിൽ യോഗം വിളിച്ച് തീരുമാനം പ്രഖ്യാപിക്കാൻ അവാദിനെ പവാർ ചുമതലപ്പെടുത്തി.യോഗശേഷം പ്രതികരിക്കാൻ പിസി ചാക്കോ തയ്യാറായില്ല


മന്ത്രിസ്ഥാനം ലക്ഷ്യമിട്ട് നീങ്ങിയ തോമസ് കെ.തോമസ് ഒടുവിൽ സംസ്ഥാന അധ്യക്ഷസ്ഥാനം കൊണ്ട് തൃപ്തനാവുകയാണ്. എകെ. ശശീന്ദ്രനും തോമസ് കെ തോമസും ഒന്നായതോടെ സംസ്ഥാന തലത്തിൽ പിസി ചാക്കോ കൂടുതൽ പ്രതിരോധത്തിലുമായി.  

LEAVE A REPLY

Please enter your comment!
Please enter your name here