പി സി ജോർജിനെതിരെ വിമർശനവുമായി ഹൈക്കോടതി

Advertisement

കൊച്ചി. ചാനൽ ചർച്ചയ്ക്കിടെ നടത്തിയ വിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് പി.സി.ജോർജിനെതിരെ വിമർശനവുമായി ഹൈക്കോടതി. ഹൈക്കോടതിയുടെ മുൻ ഉത്തരവ് പി.സി.ജോർജ് ലംഘിച്ചുവെന്ന് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. പി.സി ജോർജ് നേരത്തെയും സമാന പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. ഒരുപാട് കാലം ജനപ്രതിനിധിയായിരുന്ന ആളാണ് കോടതിയുടെ ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടുള്ളത് എന്നത് ഗൗരവമേറിയ വിഷയമെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ തൻ്റെ പരാമർശം ഒരബദ്ധമായിരുന്നുവെന്നും, ഉടൻതന്നെ മാപ്പ് പറഞ്ഞെന്നും പി.സി.ജോർജ് അറിയിച്ചു. എന്നാൽ ഒരബദ്ധമല്ല, അബദ്ധങ്ങളോടബദ്ധമെന്ന് കോടതി പരിഹസിച്ചു. ജോർജിനെതിരെ സമാനമായ നാല് കുറ്റകൃത്യങ്ങൾ ജോർജിനെതിരെ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. വാദം പൂർത്തിയായതോടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ബുധനാഴ്ച വിധി പറയാൻ മാറ്റി

LEAVE A REPLY

Please enter your comment!
Please enter your name here