പെരിനാട് ജിതിൻ വധക്കേസിൽ മുഴുവൻ പ്രതികളും അറസ്റ്റിൽ

Advertisement

പത്തനംതിട്ട. പെരിനാട് ജിതിൻ വധക്കേസിൽ മുഴുവൻ പ്രതികളും അറസ്റ്റിൽ. മുഖ്യ പ്രതി വിഷ്ണു ഉൾപ്പടെ 5 പ്രതികളെ ആലപ്പുഴയിലെ നൂറനാട് നിന്നാണ് പൊലീസ് പിടികൂടിയത്. പ്രതികൾ സഞ്ചാരിച്ചിരുന്ന കാറിൽ നിന്നും കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും പോലീസ് പിടിച്ചെടുത്തു. ആകെ 8 പ്രതികളാണ് കേസിൽ ഉള്ളത്. കൊലപാതകത്തിൽ രാഷ്ട്രീയ വൈരം ഒന്നും ചൂണ്ടിക്കാട്ടാതെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.എന്നാൽ ജിതിനെ കൊലപ്പെടുത്തിയത് ആർ എസ് എസ്‌ എന്ന് ആവർത്തിക്കുകയാണ് സി പി ഐ എം.

ജിതിനെ കുത്തിയ മുഖ്യപ്രതി വിഷ്ണു ഉൾപ്പടെ 5 പ്രതികളെയാണ് ഇന്ന് ഉച്ചയോടെ പോലീസ് നൂറനാട് നിന്ന് പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ നിന്ന് ആയുധങ്ങളും പോലീസ് പിടിച്ചെടുത്തു. ഈ ആയുധങ്ങളാണോ കൊലക്ക് ഉപയോഗിച്ചതെന്ന് ഉറപ്പുവരുത്തും.. കേസിലെ പ്രതിയായ ആരോമലും കൊല്ലപ്പെട്ട സംഘത്തിൽ ഉണ്ടായിരുന്ന അനന്തു അനിലും തമ്മിലുണ്ടായ വാക്കു തർക്കമാണ് ഒടുവിൽ അക്രമത്തിലേക്കും അരുംകൊലയിലേക്കും എത്തിയത് എന്നാണ് പോലീസ് പറയുന്നത്.
എഫ് ഐ ആറിൽ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളുണ്ടെന്ന് പരാമർശമില്ല. സി ഐ ടി യു പ്രവർത്തകനായ ജിതിനെ കൊലപ്പെടുത്തിയത് ആർ എസ് എസാണെന്നാണ് സി പി ഐ എം ആരോപണം. ഈ ആരോപണം ബിജെ പി ജില്ലാ പ്രസിഡന്റ് വി എ സൂരജ് തള്ളി.

തന്റെ മകന് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലെന്നും,ടിപ്പർ ഉടമകളുടെ സിഐടിയു സംഘടനയിൽ മകന് അംഗത്വം ഉണ്ടെന്നും കേസിൽ ഒന്നാംപ്രതി നിഖിലേഷിന്റെ അമ്മ മിനി .

ജിതിന്റെ കൊലപാതകത്തെ തുടർന്ന് സംഘർഷത്തിനു സാധ്യതയുള്ള മേഖലകളിൽ പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. റാന്നി ഡി വൈ എസ് പിയുടെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം നടക്കുന്നത്.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here