യുവതിയെ ഭർതൃ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി

Advertisement

വടകര. വില്യാപ്പള്ളിക്ക് സമീപം കല്ലേരിയില്‍ യുവതിയെ ഭർതൃ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി. വെങ്കല്ലുള്ള പറമ്പത്ത് ജിതിന്റെ ഭാര്യ ശ്യാമിലിയാണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് ശ്യാമിലിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. കോയമ്പത്തൂരിൽ നിന്ന് രാത്രിയാണ് ഇരുവരും വീട്ടിൽ എത്തിയത്. പിന്നീട്
യുവതിയെ വിളിച്ചിട്ട് അനക്കമില്ലെന്ന് ഭര്‍ത്താവ് ജിതിന്‍ വീട്ടുകാരെയും മറ്റും അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വില്യാപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കണ്ണൂര്‍ സ്വദേശിനിയാണ് ശ്യാമിലി. . വടകര പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി

LEAVE A REPLY

Please enter your comment!
Please enter your name here