കാസര്‍ഗോഡ്.പെരിയ അനുസ്മരണ വേദിയിൽ സിപിഐഎമ്മിനെതിരെ അസഭ്യവും ഭീഷണിയുമായി കോൺഗ്രസ് നേതാക്കൾ. കൊലപാതകത്തിന് നേതൃത്വം നൽകിയ സിപിഐഎം നേതാക്കൾ തെണ്ടികളും, ചെറ്റകളും ആണെന്നായിരുന്നു കെ പി സി സി അധ്യക്ഷൻ കെ സുധാകരന്റെ പ്രസംഗം. പരോളിൽ നാട്ടിലിറങ്ങി സ്വൈര്യമായി നടക്കാമെന്ന് പ്രതികൾ കരുതേണ്ട എന്നായിരുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭീഷണി….
പെരിയ കേസിൽ കൊച്ചി സിബിഐ കോടതിയുടെ വിധി വന്ന ശേഷമുള്ള ആദ്യ അനുസ്മരണ യോഗത്തിലാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ തെറിവിളി പ്രസംഗം. കണ്ണൂരിലെ കമ്മ്യൂണിസ്റ്റുകാരെ ആശുപത്രിയിലാക്കിയത് ഓർമ്മപ്പെടുത്തിയ സുധാകരൻ കോൺഗ്രസ് സമാധാനം പാലിക്കുന്നതുകൊണ്ടാണ് കമ്മ്യൂണിസ്റ്റുകാർ ജീവിച്ചിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി…. കൃപേഷിന്റെയും ശരത് ലാലിന്റെയും ഓർമ്മ പുതുക്കിയ അദ്ദേഹം സിപിഐഎമ്മുകാർക്കെതിരെ അസഭ്യവർഷം ചൊരിഞ്ഞു….
പെരിയ കേസിൽ പരോളിന് അപേക്ഷ നൽകിയവർ പുറത്തിറങ്ങി സ്വൈര്യമായി നടക്കാം എന്ന് കരുതേണ്ട എന്നായിരുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഭീഷണി…
സിപിഐഎമ്മിന്റെ കൊലപാതക രാഷ്ട്രീയം നാടിന്റെ സംസ്കാരത്തിന് കളങ്കമായെന്ന് കർണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാറും പറഞ്ഞു.