പാലക്കാട്.എംബി രാജേഷിനെതിരെ കോൺഗ്രസ്സ്. മദ്യകമ്പനിക്ക് വേണ്ടി അഹല്യയിലെ മഴക്കുഴി സന്ദർശിച്ചതിൽ വിമർശനവുമായി വികെ ശ്രീകണ്ഠൻ എംപി.
മദ്യകമ്പനിയുടെ സിഇഒ ആണോ രാജേഷ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സ്വകാര്യകമ്പനിക്ക് വേണ്ടി മന്ത്രി ന്യായീകരണം നിരത്തുന്നത് അപമാനകരം. അന്ധൻ ആനയെ കണ്ടപോലെയാണ് രാജേഷ് അഹല്യയിൽ പോയത്. മദ്യകമ്പനി അധികൃതർ പോലും ഇത്ര ന്യായീകരണം നിരത്തിയിട്ടില്ല. സർക്കാർ കമ്പനികൾ കാട് മൂടി നശിക്കുമ്പോഴാണ് മദ്യകമ്പനിക്ക് വേണ്ടി മന്ത്രി ഇറങ്ങുന്നത്
മന്ത്രിയെ പരസ്യസംവാദത്തിന് വെല്ലുവിളിക്കുന്നു. മന്ത്രി പങ്കെടുക്കാൻ തയ്യാറുണ്ടോ എന്നും വി കെ ശ്രീകണ്ഠന്‍ ചോദിച്ചു.