വാർത്താനോട്ടം
2025 ഫെബ്രുവരി 18 ചൊവ്വ
BREAKING NEWS
👉 പാതി വില തട്ടിപ്പ്: കെ എൻ ആനന്ദകുമാർ, അഡ്വ. ലാലി വിൻസെൻ്റ് എന്നിവരുടെ വസതികളിലടക്കം 12 ഇടത്ത് ഇഡി റെയ്ഡ്.
👉ഡെൽഹി റെയിൽവേ സ്റ്റേഷനിലെ അപകടം, പ്രാഥമിക വിവരപ്പോർട്ട് പുറത്ത്
👉താനൂരിലെ യുവാവിൻ്റെ കൊലപാതകം കൊല്ലം കുന്നിക്കോട് സ്വദേശി രാജു അറസ്റ്റിൽ, പ്രധാന പ്രതിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

👉സംസ്ഥാനത്ത് നാട്ടുകുരങ്ങുകളുടെയും കാട്ടുകുരങ്ങുകളുടെയും കണക്കെടുപ്പ് ഉടൻ നടത്തും
👉 പൂക്കോട് വെറ്റിനറി കോളജ്: ജെ എസ് സിദ്ധാർത്ഥ് മരിച്ചിട്ട് ഇന്ന് ഒരാണ്ട്. സർക്കാരിൻ്റെ ഭാഗത്ത് നിന്ന് നീതി ലഭിച്ചില്ലെന്ന് സിദ്ധാർത്ഥിൻ്റെ മാതാപിതാക്കൾ
👉കയർഫെഡ്: സർക്കാരിനെതിരെ സമരവുമായി എഐറ്റിയു സി, നാളെ കയർഫെഡ് ആസ്ഥാനത്തേക്ക് മാർച്ച്

🌴കേരളീയം🌴
🙏കൊയിലാണ്ടിയില്‍ ആന ഇടഞ്ഞ് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ ഗുരുവായൂര്‍ ദേവസ്വംബോര്‍ഡിനെതിരേ വിമര്‍ശനവുമായി ഹൈക്കോടതി.
🙏 കാര്യവട്ടം ഗവണ്‍മെന്റ് കോളേജിലെ റാഗിംഗ് പരാതി സ്ഥിരീകരിച്ച് കോളേജ് ആന്റി റാഗിംഗ് കമ്മിറ്റി. ബയോടെക്നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ബിന്‍സ് ജോസിനെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തുവെന്നായിരുന്നു പരാതി.

🙏 പാലക്കാട് അഹല്യ ക്യാമ്പസിലെ മഴവെള്ള സംഭരണികള്‍ സന്ദര്‍ശിച്ച് മന്ത്രി എംബി രാജേഷ്. എലപ്പുള്ളിയില്‍ മദ്യ നിര്‍മാണ കമ്പനി മഴവെള്ള സംഭരണി നിര്‍മ്മിക്കുമെന്ന് പറഞ്ഞതിനെ പരിഹസിച്ചവര്‍ അഹല്യയില്‍ വന്ന് പരിശോധിക്കണമെന്ന് മന്ത്രി പറഞ്ഞു.
🙏 വിവിധ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടറിയേറ്റ് പടിക്കല്‍ ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന രാപ്പകല്‍ സമരം ഒന്‍പതാം ദിവസത്തിലേക്ക്. ഇന്ന് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് സമരം ഉദ്ഘാടനം ചെയ്യും.

🙏 പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിക്ക് ഇന്ന് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം ജഗതിയിലെ ജവഹര്‍ സഹകരണ ഓഡിറ്റോറിയത്തില്‍ രാവിലെ 10:30ന് ഉദ്ഘാടനം നിര്‍വഹിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനും ധനകാര്യ വകുപ്പ് മന്ത്രി കെഎന്‍ ബാലഗോപാല്‍ മുഖ്യാതിഥിയും ആയിരിക്കും.
🙏 സിപിഎം അക്രമ രാഷ്ട്രീയത്തെ വിമര്‍ശിച്ച് കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ മാറ്റം വരുത്തി ശശി തരൂര്‍ എം പി. പെരിയയില്‍ കൊല്ലപ്പെട്ട ശരത് ലാലിനും കൃപേഷിനും പ്രണാമം അര്‍പ്പിച്ചുള്ള എഫ്ബി പോസ്റ്റിലെ നരഭോജി പ്രയോഗമാണ് തരൂര്‍ മുക്കിയത്.

🙏 ശശി തരൂരിന്റേത് പാര്‍ട്ടി നിലപാടല്ലെന്നും വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അദ്ദേഹത്തിന് താന്‍ നല്ല ഉപദേശം കൊടുത്തിട്ടുണ്ടെന്നും പാര്‍ട്ടി തീരുമാനമാണ് ഔദ്യോഗികമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
🙏 ശശി തരൂര്‍ വിവാദത്തിലെ ചര്‍ച്ച കേരളീയരും കേരള വിരുദ്ധരുമെന്ന നിലയിലേക്ക് മാറിയെന്ന് വ്യവസായ മന്ത്രി പി രാജീവ്. സഭയിലെ പ്രതിപക്ഷം കേരളത്തിലെ ജനങ്ങളുടെ പ്രതിപക്ഷമാകരുതെന്നും സര്‍ക്കാരിനുള്ള മറുപടിയല്ല, കോണ്‍ഗ്രസിനുള്ളിലെ പ്രശ്നങ്ങള്‍ക്കുള്ള മറുപടിയാണ് പ്രതിപക്ഷ നേതാവ് പറഞ്ഞതെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

🙏 മാനന്തവാടി പിലാക്കാവ് കമ്പമലയില്‍ കാട്ടുതീ. പുല്‍മേടുകള്‍ നിറഞ്ഞ കമ്പമലയുടെ ഒരു ഭാഗം കത്തിനശിച്ചു. വനം വകുപ്പ്, ഫയര്‍ ഫോഴ്സ് സംഘങ്ങള്‍ തീ അണക്കാന്‍ ശ്രമിക്കുന്നുണ്ട്. ചൂട് കൂടിയതാണ് തീപിടിക്കാന്‍ കാരണമെന്നാണ് കരുതുന്നത്.
🙏 കോഴിക്കോട് നഗരത്തിലെ ഖരമാലിന്യസംസ്‌കരണത്തിനായി ഞെളിയന്‍പറമ്പില്‍ ബി.പി.സി.എല്ലിന്റെ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ് തുടങ്ങും. പ്ലാന്റിനായി എട്ട് ഏക്കര്‍ വരെ സ്ഥലം 20 വര്‍ഷത്തേക്ക് പാട്ടത്തിന് കൊടുക്കാന്‍ തീരുമാനമായി.

🙏 തോമസ് കെ തോമസ് എന്‍സിപി അധ്യക്ഷനായേക്കും. ഇതിന് ശരദ് പവാര്‍ തത്വത്തില്‍ അംഗീകാരം നല്‍കുകയായിരുന്നു. എകെ ശശീന്ദ്രന്‍ തോമസിനെ പിന്തുണച്ചപ്പോള്‍ പിസി ചാക്കോയും എതിര്‍ത്തില്ല.
🙏 സംസ്ഥാനത്ത് ഇന്‍ഡി സഖ്യം യാഥാര്‍ത്ഥ്യമായിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പരിഹസിച്ചു. പ്രതിപക്ഷം ഭരണപക്ഷത്തിന്റെ ബി ടീമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

🙏നിര്‍മാതാക്കളുടെ സംഘടന വക്കീല്‍ നോട്ടീസ് അയച്ച സംഭവത്തില്‍ പ്രതികരണവുമായി അഭിനേതാക്കളുടെ സംഘടനായ അമ്മ’യുടെ അഡ്-ഹോക് കമ്മിറ്റി ഭാരവാഹി ജയന്‍ ചേര്‍ത്തല. താന്‍ സത്യമേ പറഞ്ഞിട്ടുള്ളൂവെന്നും മാറ്റിപ്പറയേണ്ട കാര്യങ്ങളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
🙏 ഇഡി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് കര്‍ണാടകയിലെ വ്യവസായിയില്‍ നിന്നും 4 കോടി തട്ടിയ കേസില്‍ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്ത കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ഷഫീര്‍ ബാബുവിനെ സസ്പെന്‍ഡ് ചെയ്തു.

🙏 ബസില്‍ കടത്തിക്കൊണ്ട് വന്ന 25.9 ഗ്രാം എംഡിഎംഎയുമായി പഴ കച്ചവടക്കാരന്‍ പിടിയിലായി. കാസര്‍കോട് ജില്ലയിലെ ഉപ്പള റെയില്‍വേ സ്റ്റേഷന്‍ റോഡ് ബിസ്മില്ല മന്‍സിലില്‍ മുഹമ്മദ് ഷമീര്‍ (28) ആണ് അറസ്റ്റിലായത്.
🇳🇪 ദേശീയം 🇳🇪
🙏 തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചു. സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വിയോജിപ്പു തള്ളിയാണ് നിയമനം.
🙏 വിമാനത്തിലെ ശുചിമുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് യാത്ര ദുസ്സഹമായെന്ന പരാതിയില്‍ നഷ്ടപരിഹാരം നല്‍കാന്‍ വിധി. വിസ്താര വിമാനത്തില്‍ മുംബൈയില്‍ നിന്ന് ചെന്നൈയിലേക്ക് യാത്ര ചെയ്ത ചെന്നൈ സ്വദേശികളായ ബാലസുബ്രമണ്യം -ലോബ മുദ്ര ദമ്പതികളുടെ പരാതിയില്‍ ഉപഭോക്തൃ കമ്മീഷനാണ് വിധി പ്രസ്താവിച്ചത്.

🙏 കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ ചിലര്‍ ബലിയാടാക്കുന്നുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍. യാത്രയയപ്പ് യോഗത്തിലാണ് രാജീവ് കുമാറിന്റെ പ്രസ്താവന.
🙏 സ്റ്റാന്റപ് കോമഡിയിലെ വിവാദ പരാമര്‍ശത്തില്‍ ദേശീയ വനിത കമ്മീഷന് മുന്നില്‍ ഹാജരാകാതെ റണ്‍വീര്‍ അലഹബാദിയ. വധഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് കമ്മീഷന് മുന്നില്‍ ഹാജരാകാതിരുന്നത് എന്നാണ് വിശദീകരണം. മാര്‍ച്ച് 6 ന് ഹാജരാകാന്‍ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
🙏 ആന്ധ്രാപ്രദേശിലെ കേന്ദ്രസര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി സമരം. മലയാളി വിദ്യാര്‍ത്ഥികളടക്കം എഴുന്നൂറോളം വിദ്യാര്‍ത്ഥികളാണ് സര്‍വകലാശാലയിലെ അഡ്മിനിസ്ട്രേഷന്‍ കെട്ടിടത്തിന് മുന്നില്‍ ഇന്നലെ രാത്രി മുതല്‍ സമരം തുടരുന്നത്. ലേഡീസ് ഹോസ്റ്റലിലെ സുരക്ഷാ വീഴ്ചയില്‍ പ്രതിഷേധിച്ചാണ് സമരം.

🙏 ഡല്‍ഹി റെയില്‍വെ സ്റ്റേഷനിലുണ്ടായ അപകടത്തെ തുടര്‍ന്ന് ആള്‍ക്കൂട്ട നിയന്ത്രണ ചട്ടങ്ങള്‍ നടപ്പിലാക്കാന്‍ റെയില്‍വേ മന്ത്രാലയം. 18 പേരുടെ ജീവനെടുത്ത അപകടമുണ്ടായി 48 മണിക്കൂറിനു ശേഷമാണ് റെയില്‍വേ മന്ത്രാലയത്തിന്റെ നടപടി.
🙏 രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ദില്ലിയിലെത്തിയ ഖത്തര്‍ അമീര്‍ ശൈഖ് ഹമീം ബിന്‍ ഹമദ് അല്‍ഥാനി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഊര്‍ജ്ജ മേഖലയിലടക്കം സഹകരണം ശക്തമാക്കാനുള്ള കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കും. പ്രോട്ടോക്കോള്‍ മാറ്റിവച്ച് വിമാനത്താവളത്തില്‍ നേരിട്ടെത്തി നരേന്ദ്ര മോദി ഇന്നലെ ഖത്തര്‍ അമീറിനെ സ്വീകരിച്ചിരുന്നു.

🇦🇽 അന്തർദേശീയം 🇦🇴
🙏 റഷ്യ- യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സുപ്രധാന നീക്കവുമായി യുഎസ് ഉദ്യോഗസ്ഥരും റഷ്യന്‍ പ്രതിനിധികളും റിയാദില്‍ കൂടിക്കാഴ്ച നടത്തും. യുദ്ധത്തില്‍നിന്നു പിന്മാറാന്‍ തയാറായാല്‍ റഷ്യയ്ക്കു മേല്‍ യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ നീക്കാമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉറപ്പുനല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.