കോഴിക്കോട്. മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞ് മൂന്ന് പേര്‍ മരിച്ച സംഭവത്തിൽ, മരിച്ച ലീലയുടെ സ്വര്‍ണാഭരണങ്ങള്‍ കാണാനില്ലെന്ന് കുടുംബം. ലീല ധരിച്ചിരുന്ന സ്വര്‍ണ മാലയും കമ്മലും കാണാനില്ലെന്നാണ്
കുടുംബം പൊലിസിൽ നൽകിയ പരാതിയിൽ പറയുന്നത്.
ഉത്സവത്തിനിടെ ആന ഇടഞ്ഞുണ്ടായ അപകടത്തിൽ മരിച്ച ലീലയുടെ സ്വർണ്ണമാലയും കമ്മലും ഉൾപ്പെടെ
നാലു പവനോളം സ്വര്ണാഭരണങ്ങള്‍ നഷ്ടമായതായാണ് കുടുംബം പരാതിപ്പെടുന്നത്. കമ്മൽ മനപൂർവ്വം ഊരിഎടുത്തതവാമെന്നും കുടുംബം പറയുന്നു. പരാതിക്ക് പിന്നാലെ മാലയുടെ ഒരു ഭാഗം ആശുപത്രിയിൽ നിന്ന് വീട്ടിൽ എത്തിച്ചതായി ലീലയുടെ മകൻ ലികേഷ് പറഞ്ഞു.
അപകടത്തിന് പിന്നാലെ ആശുപത്രിയിൽ എത്തിച്ചപ്പോൾ ആഭരണങ്ങൾ ഉണ്ടായിരുന്നതായും പിന്നീട് നഷ്ട്ടപ്പെട്ടതായുമാണ് കുടുംബം പറയുന്നത്.ഇൻക്വസ്റ്റ് സമയത്ത് 4 സ്വർണ്ണ വളകളും മോതിരവും നൽകിയിരുന്നെങ്കിലും മറ്റ് ആഭരണങ്ങൾ തിരികെ ലഭിച്ചില്ല. പരാതിയിൽ കൊയിലാണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.