കോഴിക്കോട് കലക്ടറേറ്റ് മുന്നിൽ പ്രതീകാത്മക ഡയാലിസിസ്

Advertisement

കോഴിക്കോട് . പരിഹരിക്കപ്പെടാതെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മരുന്ന് ക്ഷാമം.ഡയാലിസിസ് ചെയ്യാൻ എത്തിയ രോഗികൾക്ക് ഇന്നും മരുന്ന് ലഭിച്ചില്ല.
കോഴിക്കോട് കലക്ടറേറ്റ് മുന്നിൽ പ്രതീകാത്മക ഡയാലിസിസ് നടത്തി വൃക്ക രോഗികൾ.സർക്കാരിൻറെ അടിയന്തര ഇടപെടൽ വേണമെന്നും ആവശ്യം

ഒന്ന് നേരെ നടക്കാൻ പോലും ബുദ്ധിമുട്ടുന്നവരാണ് വൃക്ക രോഗികൾ ‘ പ്രത്യേകിച്ച് ഡയാലിസിസ് ചെയ്യുന്നവർ .അവരാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.ഒരു ദിവസം ഡയാലിസിസ് ചെയ്യാൻ 1600 രൂപ വരും.ഒരുമാസം മൂന്നോ നാലോ ഡയാലിസിസുകൾ ചെയ്യണം. മരുന്ന് ഉൾപ്പടെ ഇരുപത്തയ്യായിരം രൂപയോളം വരും.ഫ്ലൂയിഡ് ഉൾപ്പെടെയുള്ള മരുന്നുകൾ സർക്കാർ ആശുപത്രികളിൽ ഇല്ലാത്തതിനാൽ അധികവിലകൊടുത്ത മരുന്നു വാങ്ങുന്നവരാണ് മിക്കവരും .ഇത് വലിയ രീതിയിൽ ഇവരുടെ ചികിത്സയെ ബാധിക്കുന്നുണ്ട്.
.ആയുഷ്മാൻ ഭാരത് പദ്ധതി കാര്യക്ഷമമാക്കുക ,ഫ്ലൂയിഡ് ഉൾപ്പെടെയുള്ള മരുന്നുകൾ ലഭ്യമാക്കുക,കാരുണ്യ ഫാർമസിലെ മരുന്ന് ക്ഷേമ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവർ ഉന്നയിക്കുന്നത്

മെഡിക്കൽ കോളജിൽ ഡയാലിസിസിന് എത്തിയ രോഗികൾക്ക് ഇന്നും മരുന്ന് ലഭിച്ചില്ല. നിലവിൽ പ്രത്യക്ഷ സമരമാണ് നടത്തിയത്.സർക്കാരിൻറെ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ കൂടുതൽ സമരങ്ങളിലേക്ക് കടക്കേണ്ടി വരുമെന്ന മുന്നറിയിപ്പാണ് ഈ രോഗികൾ നൽകുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here