ബസിന്റെ അടിയിലേക്ക് തെറിച്ചു വീണു: ബൈക്ക് യാത്രികയ്ക്ക് ദാരുണാന്ത്യം

Advertisement

വണ്ടൂർ: ഭർത്താവിനോടൊപ്പം ബൈക്കിൽ പോകുന്നതിനിടെ ബസിനടിയിലേക്കു വീണ യുവതിക്കു ദാരുണാന്ത്യം. വാണിയമ്പലം മങ്ങംപാടം പൂക്കോട് വീട്ടിൽ സിമി വർഷ (22) ആണ് മരിച്ചത്. ഭർത്താവ് വിജേഷിനെ (28) പരുക്കുകളോടെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയ്ക്ക് തിരുവാലി പൂന്തോട്ടത്തിൽ വച്ചായിരുന്നു അപകടം. ബൈക്ക് എതിരെ വന്ന ബസിന്റെ വശത്തുതട്ടി നിയന്ത്രണം വിട്ടപ്പോൾ‌ സിമി ബസിനടിയിലേക്കു വീഴുകയായിരുന്നു. ശരീരത്തിലൂടെ ബസ് കയറിയിറങ്ങി സംഭവസ്ഥലത്തുവച്ചു തന്നെ സിമി മരിച്ചു. മങ്ങംപാടം പൂക്കോട് വീട്ടിൽ വിനോജിന്റെ മകളാണ് സിമി വർഷ.

Advertisement