പാലോട് : കേരളത്തിലെ വനം മേഖലയോട് ചേർന്ന് ജീവിക്കുന്ന ലക്ഷക്കണക്കിനാളുകളുടെ ജീവന് സംരക്ഷണം നൽകേണ്ട ഉത്തരവാദിത്വം സർക്കാർ നിറവേറ്റണമെന്ന് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ബിഷപ്പ് ഡോ.മാത്യൂസ് മാർ സിൽവാനിയോസ് പറഞ്ഞു. എന്നാൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിഷ്ക്രിയമാണെന്ന് അദ്ദേഹം പറഞ്ഞു. ചില്ലുകൊട്ടാരത്തിലിരുന്ന് പ്രകൃതി സ്നേഹം പറയായതെ കാല്പനിക ലോകത്ത് നിന്ന് ഇറങ്ങിവന്ന് യഥാർത്ഥ്യം മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
വന്യജീവികളുടെ അക്രമണങ്ങളിൽ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കുക, വനാതിർത്തിയിൽ വിസ്റ്റാ ക്ലിയറൻസ് വ്യാപിപ്പിക്കുക,
വനഭൂമിയോട് ചേർന്നുള്ള കൃഷിഭൂമികൾ സംരക്ഷിക്കുക,വനാതിർത്തിയിലെപട്രോളിങ് ശക്തിപ്പെടുത്തുക
പ്രൈമറി റസ്പോൺസ് ടീം അടിയന്തിരമായിരൂപീകരിക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി.) കറണ്ട് അഫേഴ്സ് കമ്മീഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലോട് ഠൗണിൽ സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു . കെ.സിസി ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി.തോമസ് മുഖ്യ പ്രഭാഷണം നടത്തി.
ഭരണാധികാരികൾക്ക് നീതിബോധം നഷ്ടപ്പെട്ടതായും വനം മന്ത്രി ആർക്ക് വേണ്ടിയാണ് ഭരിക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു.
കെ .സി സി ജില്ലാ പ്രസിഡൻ്റ് റവ.എ ആർ നോബിൾ അധ്യക്ഷനായി. സാൽവേഷൻ ആർമി നെടുമങ്ങാട് ഡിവിഷണൽ കമാൻഡർ മേജർ വി.പാക്യദാസ്,
കെ സി സി കറണ്ട് അഫേഴ്സ് കമ്മീഷൻ, തിരുവനന്തപുരം ജില്ലാ കമ്മിറ്റി ചെയർമാൻ
മേജർ റ്റി.ഇ.സ്റ്റീഫൻസൺ, ഫെയ്ത്ത് ആൻ്റ് മിഷൻ കമ്മീഷൻ ചെയർമാൻ വൈ എൽ .അരുൾദാസ്, ജില്ലാ വൈസ് പ്രസിഡൻറ്.ജി.വിജയരാജ് ,സീനിയർ സിറ്റിസൺ കമ്മീഷൻ ജില്ലാ ചെയർമാൻ ജെ.വർഗ്ഗീസ്,ക്ലർജി കമ്മീഷൻ ജില്ലാ ചെയർമാൻ റവ.സോണി, എന്നിവർ പ്രസംഗിച്ചു.
Home News Breaking News സർക്കാർ കാല്പനിക ലോകത്ത് നിന്ന് ഇറങ്ങിവരണം: ബിഷപ്പ് മാത്യൂസ് മാർ സിൽവാനിയോസ്