മൊബൈൽ ഫോൺ വാങ്ങാന്‍ ഭർത്താവിനൊപ്പം കടയിലേക്ക് പോകവേ ബുള്ളറ്റിൽ ബസ് ഇടിച്ച് യുവതിക്ക്‌ ദാരുണാന്ത്യം

Advertisement

ബസ് ബൈക്കിൽ തട്ടി റോഡിലേക്ക് തെറിച്ചു വീണ യുവതിക്ക്‌ ദാരുണാന്ത്യം. വാണിയമ്പലം സ്വദേശി സിമി വർഷ (23) ആണ് മരിച്ചത്. ഭർത്താവ് വിജേഷിനെ (29) പരുക്കുകളോടെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ തിരുവാലി പൂന്തോട്ടത്തിൽ വച്ചാണ് അപകടം. വിജേഷും ഭാര്യ സിമി വർഷയും ബുള്ളറ്റ് മോട്ടോര്‍സൈക്കിളില്‍ മഞ്ചേരിയിലേക്ക് മൊബൈൽ ഫോൺ വാങ്ങാന്‍ പോകുകയായിരുന്നു.
പൂന്തോട്ടത്ത് വച്ച് എതിരെ വന്ന ബസില്‍ തട്ടി ബൈക്ക് മറിഞ്ഞു. തുടർന്ന് സിമി ബസിന്റെ പിൻചക്രത്തിനടിയിൽ പെടുകയായിരുന്നു. ഭർത്താവിന് നിസാര പരിക്കേറ്റിട്ടുണ്ട്. മൃതദേഹം മഞ്ചേരിയിൽ മെഡിക്കൽ കോളജിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here