തിരുവനന്തപുരം. കാര്യവട്ടം റാഗിംഗിൽ പൊലീസിനെതിരെ പ്രതിഷേധത്തിന് ശ്രമിച്ച കെ.എസ്.യു പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. പ്രതികളെ പൊലീസ് സംരക്ഷിക്കുന്നു എന്ന് ആരോപിച്ചാണ് കെഎസ്‌യു പ്രതിഷേധത്തിന് ശ്രമിച്ചത്. പ്രതികൾക്കെതിരെ റാഗിങ്ങിന് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തുക, പ്രതികളെ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധ ശ്രമം. പ്രവർത്തകർ കമ്മീഷണർ ഓഫീസ് ചാടി കയറിയേക്കും എന്ന വിവരത്തെ തുടർന്ന് വലിയ പൊലീസ് സന്നാഹം നേരത്തെ നിലയുറപ്പിച്ചിരുന്നു. പ്രവർത്തകർ എത്തിയപ്പോൾ തന്നെ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു. പ്രതിഷേധിക്കാതെ അറസ്റ്റ് ചെയ്തു എന്ന് ആരോചിച്ച് പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റം ഉണ്ടായി. മുഴുവൻ പ്രവർത്തകരേയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
Home News Breaking News കാര്യവട്ടം റാഗിംങ്, പൊലീസിനെതിരെ പ്രതിഷേധിച്ച കെ എസ് യു പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി