കൊച്ചി. സ്കൂൾ വിട്ട് മടങ്ങുന്ന വഴി കാണാതായ ഏഴാംക്ലാസ് വിദ്യാർഥിനിയെ കണ്ടെത്തി.വാർത്ത കണ്ട നാട്ടുകാരാണ് വല്ലാർപാടത്തു വച്ച് വിദ്യാർത്ഥിനിയെ കണ്ടെത്തിയത്.എട്ടുമണിക്കൂർ നീണ്ട പോലീസിന്റെ പഴുതടച്ച തിരച്ചിൽ ഒടുവിൽ ആശ്വാസകരമായ പര്യവസാനം .
ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് കൊച്ചി സരസ്വതി വിദ്യാനികേതൻ പബ്ലിക് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി യെ കാണാതാവുന്നത്.കുട്ടി സ്കൂൾ വിട്ട് സൈക്കിളിൽ വരുന്നത് കണ്ടതായി ദൃക്സാക്ഷികൾ വെളിപ്പെടുത്തിയിരുന്നു.പിന്നാലെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു
പച്ചാളം കാട്ടുങ്കൽ അമ്പല പരിസരം വരെയുള്ള ദൃശ്യങ്ങളിലാണ് വിദ്യാർഥിനിയെ അവസാനമായി കണ്ടത്.
സിസിടിവി ദൃശ്യങ്ങളുടെ ചുവടുപിടിച്ച് നഗരത്തിൽ ആകെ പോലീസ് തിരച്ചിൽ
ഒടുവിൽ വല്ലാർപാടത്ത് വച്ച് കുട്ടിയെ കണ്ടെത്തിയെന്ന വിവരമറിഞ്ഞതിനു പിന്നാലെ സെൻട്രൽ എസിപി ജയകുമാറും സംഘവും മാതാപിതാക്കളുമായി വല്ലാർപാടത്തേക്ക്.നാട്ടുകാരനായി ജോർജാണ് വാർത്ത കണ്ട് വിദ്യാർത്ഥിനിയെ തിരിച്ചറിഞ്ഞത്.പിന്നീട് സുരക്ഷിതമായി ആശ്വാസ കരങ്ങളിൽ ഏൽപ്പിച്ചു.
കൈവശമുണ്ടായിരുന്ന ഫോൺ സ്കൂളിൽ പിടിച്ചുവെച്ചത് മാനസിക വിഷമത്തിലാക്കിയെന്ന് വിദ്യാർത്ഥിനി പറഞ്ഞു.
എല്ലാവർക്കും നന്ദിയെന്ന് മാതാപിതാക്കൾ ,ശ്രമകരമായ തിരച്ചിലിനൊടടുവിൽ കുട്ടിയെ കണ്ടെത്തിയതിൽ ചാരിതാർത്ഥ്യം എന്ന് സെൻട്രൽ എസിപി ജയകുമാർ.മാതാപിതാക്കൾക്കൊപ്പം കുട്ടിയെ അമ്മയുടെ വീടായ നായരമ്പലത്തിലേക്ക് കൊണ്ടുപോയി .