പത്തനംതിട്ട. പെരുനാട്ടിൽ സംഘർഷത്തിനിടെ കൊല്ലപ്പെട്ട സിഐടിയു പ്രവർത്തകർ ജിതിൻ ഷാജിയുടെ സംസ്കാരം ഇന്ന് നടക്കും.ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടുവളപ്പിൽ ആണ് സംസ്കാര ചടങ്ങുകൾ നടക്കുക.കോന്നി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം രാവിലെ 9:30 മണിയോടെ പെരുനാട്ടിലെ സിപിഐഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കും.സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അടക്കമുള്ള ആളുകൾ അന്തിമോപചാരമർപ്പിക്കാൻ എത്തും.
ശേഷം ഒരു മണിയോടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും.രാഷ്ട്രീയ കൊലപാതകമാണ് ജിതിന്റേത് എന്നതിൽ ഉറച്ചു നിൽക്കുകയാണ് സിപിഐഎം നേതാക്കൾ. പ്രതികൾ ആർഎസ്എസുകാരാണ് എന്നതിനുള്ള തെളിവുകൾ എല്ലാം ഇന്നലെ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി നിസാമിന്റെ നേതൃത്വത്തിലുള്ള നേതാക്കൾ പുറത്തുവിട്ടിരുന്നു.കേസിലെ പ്രതികളായ രണ്ടു പേർക്ക് ഡിവൈഎഫ്ഐ സിപിഐഎം ബന്ധമില്ല എന്ന് ആവർത്തിക്കുകയാണ് നേതൃത്വം’സംസ്കാരത്തോടനുബന്ധിച്ച് ഇന്ന് പെരുനാട് ഗ്രാമപഞ്ചായത്ത് ഹർത്താൽ ആചരിക്കും