2025 ഫെബ്രുവരി 19 ബുധൻ
BREAKING NEWS
👉 കോഴിക്കോട് നടക്കാവ് ഹോളീക്രോസ് കോളജിലും റാഗിങ്, ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയുടെ പരാതിയിൽ 6 സീനിയർ വിദ്യാർത്ഥികളെ പുറത്ത്
👉മസ്തകത്തിൽ മുറിവേറ്റ കാട്ടാന മയക്ക് വെടിയേറ്റ് വീണു, കോടനാട്ടേക്ക് മാറ്റാൻ ശ്രമം, ആനയുടെ ആരോഗ്യനിലയിൽ ആശങ്ക
👉ആനയെ ആനിമൽ ആംബുലൻസിൽ കോടനാട്ടേക്ക് കൊണ്ട് പോയി.

🌴 കേരളീയം 🌴
🙏സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തിയുള്ള ലേഖനവും മോദിയുടെ യുഎസ് സന്ദര്‍ശനവും സംബന്ധിച്ചുള്ള വിവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ കൂടിക്കാഴ്ച നടത്തി ശശി തരൂര്‍. കെസി വേണുഗോപാലിന്റെ കൂടി സാന്നിധ്യത്തിലാണ് രാഹുല്‍ ഗാന്ധിയും ശശി തരൂരും തമ്മില്‍ സംസാരിച്ചത്.
🙏 കാലഹരണപ്പെട്ടതും ഉപയോഗശൂന്യമായതുമായ മരുന്നുകള്‍ ശാസ്ത്രീയമായി ശേഖരിച്ച് സംസ്‌കരിക്കുന്നതിനായി സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് എന്‍പ്രൗഡ് എന്ന പേരില്‍ ഒരു പദ്ധതി ആവിഷ്‌ക്കരിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
🙏 പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണം നിഷേധിച്ച് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം പ്രേംകുമാര്‍.

🙏പാലക്കാട് നിന്ന് കോഴിക്കോട്ടെത്താന്‍ ഇനി ഒന്നര മണിക്കൂര്‍ മാത്രം. നിര്‍ദിഷ്ട പാലക്കാട് – കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേ അതിവേഗ ഇടനാഴിയായി നിര്‍മിക്കുമെന്നും പദ്ധതി രൂപരേഖയില്‍ ആവശ്യമായ മാറ്റം വരുത്താന്‍ ദേശീയപാത അതോറിറ്റിക്കു കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയെന്നും റിപ്പോര്‍ട്ടുകള്‍.
🙏 പാതി വില തട്ടിപ്പ് കേസില്‍ മുഖ്യപ്രതി അനന്തു കൃഷ്ണന്റെ അഭിഭാഷകയും കോണ്‍ഗ്രസ് നേതാവുമായ ലാലി വിന്‍സെന്റിന്റെ കൊച്ചിയിലെ ഫ്ലാറ്റില്‍ 12 മണിക്കൂര്‍ ഇഡി പരിശോധന.
🙏 വയനാട് കമ്പമലയിലെ വനം കത്തിയതല്ല, കത്തിച്ചതാണെന്ന് സ്ഥീരീകരണം. വനത്തിന് തീയിട്ട പഞ്ചാരക്കൊല്ലി സ്വദേശി സുധീഷിനെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പിടികൂടി. മറ്റൊരു കേസിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

🙏 മലപ്പുറത്ത് നടന്ന സെവന്‍സ് മത്സരത്തിന് മുന്നോടിയായി നടന്ന കരിമരുന്ന് പ്രയോഗത്തില്‍ കാണികള്‍ക്കിടയിലേക്ക് പടക്കം വീണ് 22 പേര്‍ക്ക് പരിക്കേറ്റു. മലപ്പുറം അരീക്കോടിനടുത്ത് തെരട്ടമ്മലില്‍ ഇന്നലെ രാത്രി എട്ടരയോടെയാണ് അപകടം ഉണ്ടായത്.
🙏 ചേര്‍ത്തലയിലെ ഡോക്ടര്‍ ദമ്പതികളില്‍ നിന്നു ഏഴര കോടി രൂപ ഓണ്‍ലൈനിലൂടെ തട്ടിയെടുത്ത കേസില്‍ രണ്ടു ചൈനീസ് പൗരന്‍മാര്‍ കൂടി അറസ്റ്റില്‍.
🙏 നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയുടെ ആദ്യ കൊലപാതക കേസിലെ ജാമ്യം റദ്ദാക്കി. 2019-ല്‍ പോത്തുണ്ടി സ്വദേശി സജിതയെ കൊലപ്പെടുത്തിയ കേസിലെ ജാമ്യമാണ് റദ്ദാക്കിയത്.

🙏 കണ്ണൂര്‍ ധര്‍മ്മടത്ത് ഭര്‍ത്താവ് ഭാര്യയെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. പാറപ്രം സ്വദേശി മഹിജയെ നെഞ്ചിനും വയറിനും കുത്തിയ ഭര്‍ത്താവ് മണികണ്ഠനെ പോലീസ് കസ്റ്റഡിയിലെടുത്തു.
🙏 ആനയിറങ്കല്‍ ജലാശയത്തില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു. രാജകുമാരി പഞ്ചായത്ത് മെമ്പര്‍ ജയ്സണ്‍, സുഹൃത്ത് ബിജു എന്നിവരാണ് മരിച്ചത്.
🇳🇪 ദേശീയം 🇳🇪
🙏11 വയസുള്ള പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാണിച്ച മുന്‍ ലഫ്റ്റനെന്റ് കേണലിനെതിരെയുള്ള ശിക്ഷ റദ്ദാക്കില്ലെന്ന് ബോംബൈ ഹൈക്കോടതി.

🙏ഖത്തര്‍ അമീറും പ്രധാനമന്ത്രിയും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലെ സൗഹൃദം ശക്തിപ്പെടുത്താന്‍ തീരുമാനമായി. ഉഭയകക്ഷി വ്യാപാരം അടുത്ത അഞ്ച് വര്‍ഷത്തില്‍ ഇരട്ടിയാക്കാനും, 5 ധാരണാപത്രങ്ങളിലും 2 കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പു വച്ചു.
🙏മഹാരാഷ്ട്രയില്‍ മൂന്ന് മാസം മുമ്പ് നടന്ന തിരഞ്ഞെടുപ്പില്‍ വന്‍വിജയത്തോടെ അധികാരത്തിലേറിയ മഹായുതി സഖ്യത്തില്‍ ഭിന്നത രൂക്ഷമാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.
🙏 പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പുതിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ തിരഞ്ഞെടുക്കാന്‍ അര്‍ദ്ധരാത്രി എടുത്ത തീരുമാനം അനാദരവും മര്യാദയില്ലാത്തതുമാണെന്ന് ലോക്‌സഭാപ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

🙏മഹാകുംഭമേള നടക്കുന്നതിനിടെ ഗംഗാനദിയില്‍ വളരെ ഉയര്‍ന്ന അളവില്‍ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. മനുഷ്യവിസര്‍ജ്യത്തിലുള്ള കോളിഫോം ബാക്ടീരിയയെയാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് കണ്ടെത്തിയത്.
🙏 ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നടക്കുന്ന മഹാകുംഭമേളയുടെ നടത്തിപ്പില്‍ കെടുകാര്യസ്ഥതയെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. യാതൊരു ആസൂത്രണവുമില്ലാതെ നടത്തിയതിനാല്‍ ‘മഹാ കുംഭ്’ ‘മൃത്യു കുംഭ്’ ആയി മാറിയെന്നും മമത ആരോപിച്ചു.

🇦🇽 അന്തർദേശീയം 🇦🇴
🙏 മെക്‌സിക്കോ ഉള്‍ക്കടലിന്റെ പേര് യു.എസിലെ ഗൂഗിള്‍ മാപ്പില്‍ അമേരിക്കാ ഉള്‍ക്കടല്‍ എന്നാക്കിയ തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ഗൂഗിളിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മെക്‌സിക്കോ.
🙏 യുക്രൈനും റഷ്യയ്ക്കുമിടയിലെ സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ഉന്നതതലസംഘത്തെ മധ്യസ്ഥരായി നിയോഗിച്ച് യു.എസ്സും റഷ്യയും. ഉഭയകക്ഷി ബന്ധത്തിലെ അസ്വസ്ഥതകളെ അഭിസംബോധന ചെയ്യാന്‍ ഇരു രാജ്യങ്ങളിലേയും പ്രതിനിധികള്‍ സമ്മതിച്ചതായി ചര്‍ച്ചയില്‍ പങ്കെടുത്ത യു.എസ്. വിദേശകാര്യ വക്താവ് ടാമി ബ്രൂസ് പ്രസ്താവനയില്‍ അറിയിച്ചു.

🏏 കായികം ⚽
🙏ഐസിസി ചാംപ്യന്‍സ് ട്രോഫിക്ക് ഇന്ന് പാകിസ്ഥാനില്‍ തുടക്കം. ആദ്യ മത്സരം പാകിസ്ഥാനും ന്യൂസിലാണ്ടും തമ്മില്‍ കറാച്ചിയില്‍. നാളെ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 2.30നാണ് ഇന്ത്യയുടെ മത്സരം. മാര്‍ച്ച് 9 നാണ് ഫൈനല്‍