പുതിയ മദ്യനയത്തിന് അംഗീകാരം നൽകാതെ മന്ത്രിസഭാ യോഗം

Advertisement

തിരുവനന്തപുരം. പുതിയ മദ്യനയത്തിന് അംഗീകാരം നൽകാതെ മന്ത്രിസഭാ യോഗം. കരട് നയത്തിലെ ചില നിർദേശങ്ങളിൽ മന്ത്രിമാർ എതിർപ്പ് ഉന്നയിച്ച സാഹചര്യത്തിലാണ് തീരുമാനമെടുക്കാതെ മാറ്റിവെച്ചത്. ടൂറിസം മേഖലയിലെ ഫോർസ്റ്റാർ ഫൈവ് സ്റ്റാർ ബാറുകളിൽ ഡ്രൈഡേയിൽ മദ്യം വിളമ്പാൻ അനുമതി നൽകുന്ന നിർദേശത്തിലും കളള് ചെത്ത് മേഖലയിലെ വ്യവസ്ഥയിലുമാണ് മന്ത്രിമാർ സംശയങ്ങൾ ഉന്നയിച്ചത്

അടുത്ത സാമ്പത്തിക വർഷത്തേക്കുളള കരട് മദ്യനയത്തിന് അംഗീകാരം നൽകുകയായിരുന്നു ഇന്ന് ഓൺലൈനായി ചേർന്ന മന്ത്രിസഭാ യോഗത്തിൻെറ പ്രധാന അജണ്ട.ഡ്രൈഡേയിൽ ടൂറിസം മേഖലക്ക് കൂടുതൽ ഇളവ് നൽകാൻ അനുമതി നൽകുന്നത്
ആയിരുന്നു കരട് നയത്തിലെ ഏറ്റവും ശ്രദ്ധേയമായ നിർദേശം.ടൂറിസം കോൺഫറൻസുകളോ പരിപാടികളോ ഉണ്ടെങ്കിൽ അരലക്ഷം രൂപ പ്രത്യേക ഫീസ് കെട്ടി വെച്ച് ഒന്നാം തീയതിയും മദ്യം വിളമ്പാൻ അനുമതി നൽകുന്ന വ്യവസ്ഥയിൽ ചില മന്ത്രിമാർ സംശയം
പ്രകടിപ്പിച്ചു.ഫോർ സ്റ്റാർ ഫൈവ് സ്റ്റാർ ഹോട്ടലുകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന കരട് നയത്തിലെ വ്യവസ്ഥയിൽ ചില മന്ത്രിമാർ പുതിയ നിർദേശങ്ങളും വെച്ചു.ടൂറിസം മേഖലയ്ക്ക് സഹായ -കരമായ കൂടുതൽ മാറ്റം നയത്തിൽ വേണമെന്ന് മന്ത്രി
പി.എ മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.വ്യവസായ നിക്ഷേപകർക്ക് അനുയോജ്യമാകുന്ന തരത്തിൽ കൂടുതൽ ഇളവുകൾക്ക് വേണമെന്ന് മന്ത്രി പി.രാജീവും ആവശ്യപ്പെട്ടു.കള്ള് ഷാപ്പുകളുടെ ദൂരെ പരിധിയിൽ
വ്യക്തത വേണമെന്ന് മന്ത്രി കെ.രാജനും നിലപാട് എടുത്തു.ഇതോടെ ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്യാൻ
മുഖ്യമന്ത്രി നിർദേശം നൽകി.തുടർന്നാണ് നയം അംഗീകരിക്കുന്നത് മാറ്റിവെച്ചത്.നക്ഷത്ര ഹോട്ടലുകളിൽ കേരളത്തിന് തനത് പാനീയമായ കളള് വിളമ്പാൻ മുൻപ് അനുമതി നൽകിയരുന്നു.ഇതിനുളള കളള് ഹോട്ടലുകൾക്ക് അവരുടെ സ്ഥലത്ത് നിന്ന് ചെത്തി
എടുക്കാനും അനുമതി നൽകിയിരുന്നു.ഈ വ്യവസ്ഥ മാറ്റി അതാത് പ്രദേശത്തെ കളള് ഷാപ്പുകളിൽ നിന്ന് കളള് വാങ്ങി വിളമ്പണമെന്ന നിർദേശവും കരട് നയത്തിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here